
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ ശക്തമായ തിരിച്ചടിയായ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടത്തിയതിനു പിന്നാലെ, പാകിസ്ഥാനിലെ ജനങ്ങള്‍ ഗൂഗിള്‍ തിരച്ചിലിലേക്ക് തിരിയുകയായിരുന്നു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണത്തിന്റെയും അതിനോട് ബന്ധപ്പെട്ട 26 പേരുടെ വധത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ തിരിച്ചടി. 9 പാക് തീവ്രവാദി ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം അപ്രതീക്ഷിതമായി നടത്തിയ ആക്രമണമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടന്നത്.
പാകിസ്ഥാനിലെ പ്രധാന ഗൂഗിള്‍ തിരച്ചിലുകള്‍
ഇന്ത്യയുടെ ഈ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനികൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത്:
"What is Sindoor?" (സിന്ദൂര്‍ എന്താണ്?)
"Operation Sindoor meaning"
"Sindoor in English"
"Operation Sindoor wiki"
ഇത് ഇന്ത്യ ഈ സൈനികപ്രതികരണത്തിന് നല്‍കിയ പേരില്‍ നിന്നും പാകിസ്ഥാനില്‍ ഉണ്ടായ ആശ്ചര്യത്തെ വ്യക്തമാക്കുന്നു.
'സിന്ദൂര്‍' എന്ന വാക്കിന്‍റെ പ്രതീകാത്മകത
'സിന്ദൂര്‍', വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ ആയുസിനായി നെറ്റിയില്‍ ചാര്‍ത്തുന്ന തിലകമാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ യുവതികളെ ഭര്‍ത്താക്കളിന്റെ മുന്നില്‍ വച്ച് മതം ചോദിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് മറുപടിയായി ഇന്ത്യയുടെ സൈനിക നടപടി ഈ പേര് നല്‍കിയത് ഒരന്തസ്സായ സന്ദേശമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് നല്‍കിയതെന്നാണ് പുറത്തു വന്ന വിവരം.
തിരച്ചിലുകളിൽ പതിച്ച യുദ്ധഭീതിയും കീഴടങ്ങലിന്റെ സൂചനകളും
പാകിസ്ഥാനിലെ വിവിധ പ്രവിശ്യകളായ ഇസ്‌ലാമാബാദ്, പഞ്ചാബ്, സിന്ധ് എന്നിവിടങ്ങളിൽ നിന്നുണ്ടായ മറ്റ് ഗൂഗിള്‍ തിരച്ചിലുകൾ ഇങ്ങനെയാണ്:
"India missile attack"
"India missile launch on Pakistan"
"India declared war"
"India-Pakistan war today"
"War updates live"
ഇവയിൽ നിന്ന് ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചെന്ന ആശങ്കയും അതിന്റെ തീവ്രതയും വ്യക്തമാവുന്നു.
അതേസമയം, "white flag meaning" എന്നതും നിരവധി പാക് യൂസർമാർ തിരച്ചത് ശ്രദ്ധേയമാണ്. അത്യന്തം ഭീകരമായ യുദ്ധ സാഹചര്യത്തിൽ, ശത്രുവിനു മുന്നിൽ കീഴടങ്ങുന്നതിനുള്ള സൈനിക രീതി കൂടിയാണ് വെളുത്ത കൊടി ഉയർത്തുന്നത്. അതിര്‍ത്തിയോട് ചേർന്ന പ്രദേശങ്ങളില്‍ നിന്നാണ് ഈ തിരച്ചിലുകള്‍ കൂടുതലായി വന്നത്.
ഇന്ത്യയുടെ സൈനിക പ്രതികരണത്തിന് പുറമെ, അതിന്റെ പേരിൽ വന്ന പ്രതീകാത്മകതയും, പാകിസ്ഥാനിൽ ജനങ്ങള്‍ക്കിടയിൽ അതുണ്ടാക്കിയ മാനസിക സ്വാധീനവുമാണ് ഈ ഗൂഗിള്‍ ട്രെൻഡുകൾ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി
National
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• 2 days ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• 2 days ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• 2 days ago
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
National
• 2 days ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
National
• 2 days ago
കുവൈത്ത്: പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിൽ നിന്ന് തീ; വലിയ അപകടം ഒഴിവാക്കി പെട്രോൾ പമ്പ് ജീവനക്കാർ
Kuwait
• 2 days ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• 2 days ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• 2 days ago
അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 2 days ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 2 days ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 2 days ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 2 days ago
ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 2 days ago
അഹമ്മദാബാദ് വിമാന അപകടം: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ആകാശ ദുരന്തം
National
• 2 days ago
ഹൃദയഭേദകം; ആരെയും രക്ഷിക്കാനായില്ല; വിമാനപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്; മരണ സംഖ്യ 242 ആയി
National
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്മാര്
International
• 2 days ago
ജീവിതത്തിലേക്ക്; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഒരു യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു; റിപ്പോര്‍ട്ട്
National
• 2 days ago
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി
uae
• 2 days ago