തലസ്ഥാന നഗരത്തിലെ ഓട്ടോകള്‍ക്കു നവംബര്‍ ഒന്ന് മുതല്‍ മഞ്ഞ നിറം
തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ തലസ്ഥാന നഗരത്തില്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റുള്ള ഓട്ടോകളുടെ നിറം മഞ്ഞയാക്കും. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഇത് സംബന്ധിച്ചു തീരുമാനമെടുത്തത്.
മുന്‍വശത്ത് കൂടുതല്‍ ഭാഗം മഞ്ഞനിറമാക്കാനാണ് കഴിഞ്ഞ ആര്‍.ടി.എ യോഗത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഓട്ടോത്തൊഴിലാളി സംഘടനകളുടെ കൂടി നിര്‍ദേശം പരിഗണിച്ച് മുന്‍വശത്ത് മഞ്ഞനിറം ഏതു പാറ്റേണിലായിരിക്കണമെന്നതിനെ കുറിച്ചു ഉടന്‍ തീരുമാനമെടുക്കുമെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.നിലവില്‍ 4550 ഓട്ടോകള്‍ക്കാണ് നഗരത്തില്‍ സര്‍വീസിന് പെര്‍മിറ്റുള്ളത്. യാത്രാക്ലേശം പരിഹരിക്കാന്‍ 1995ല്‍ അനുവദിച്ച ഈ പെര്‍മിറ്റുകളുടെ എണ്ണം കൂട്ടി 30,000 വരെ ആക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു.
സര്‍ക്കാരിന്റെ അനുമതിക്കു ശേഷം പുതിയ സിറ്റി പെര്‍മിറ്റുകള്‍ നല്‍കാന്‍ ഓഗസ്റ്റ് 11വരെ രജിസ്റ്റര്‍ ചെയ്ത ഓട്ടോകളെ മുന്‍ഗണനാക്രമത്തില്‍ പരിഗണിക്കും. മിറ്റ്, നിറത്തിന്റെ ശൈലി സംബന്ധിച്ച വിഷയങ്ങളില്‍ ഈമാസം 18നകം നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് സംഘടനകളോട് കലക്ടര്‍ നിര്‍ദേശിച്ചു. സ്വകാര്യ ബസ് സര്‍വീസിന് വിവിധ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് നല്‍കിയിട്ടുള്ള പെര്‍മിറ്റുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു. സിറ്റി പോലീസ് കമ്മീഷനര്‍ക്കാണ് അന്വേഷണ ചുമതല. പ്രാഥമികാന്വേഷണം നടത്തി ഏഴുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.സൊസൈറ്റികള്‍ക്ക് ലഭിച്ച പെര്‍മിറ്റുകള്‍ പ്രകാരം അവര്‍ തന്നെയാണ് സര്‍വീസ് നടത്തുന്നത് എന്ന് ഉറപ്പാക്കും. കൃത്യമായി സാമ്പത്തികരേഖകളോ, മറ്റ് നടപടിക്രമങ്ങളോ പാലിക്കാതെ നടത്തുന്ന സര്‍വീസുകള്‍ റദ്ദാക്കും. വിവിധ സൊസൈറ്റികളെ കുറിച്ചു സാമ്പത്തിക ക്രമക്കേട് ഉള്‍പടെയുള്ള പരാതികളുയര്‍ന്ന സാഹചര്യത്താലാണ് നടപടി. റോഡ് നിയമങ്ങള്‍ പാലിക്കാത്ത ബസുകളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള കഴിഞ്ഞ ആര്‍.ടി.എ യോഗതീരുമാനം കര്‍ശനമായി നടപ്പാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷനര്‍ എച്ച്. വെങ്കിടേഷ്, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ എന്‍.കെ. രവീന്ദ്രനാഥന്‍, തിരുവനന്തപുരം ആര്‍.ടി.ഒ തുളസീധരന്‍ പിള്ള, ആറ്റിങ്ങല്‍ ആര്‍.ടി.ഒ പി.എം. ഷാജി, പൊലീസ് ഉദ്യോഗസ്ഥര്‍, കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."