HOME
DETAILS

നൂറുമേനി വിജയത്തുടര്‍ച്ചയോടെ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്

  
backup
June 29 2018 | 04:06 AM

%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81%e0%b4%ae%e0%b5%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d

 

മട്ടാഞ്ചേരി: തുടര്‍ച്ചയായ അഞ്ചാം തവണയും പദ്ധതി വിഹിത നിര്‍വഹണത്തില്‍ നൂറുമേനി വിജയം നേടിയിരിക്കുകയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്. 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ പള്ളുരുത്തി ബ്ലോക്കിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പ്രസിഡന്റ് സി.എസ് പീതാംബരന്റെ നേതൃത്വത്തിലുള്ള പളളുരുത്തി ബ്ലോക്ക് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളികള്‍ നേരിടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണെങ്കിലും വികസന കാര്യങ്ങളില്‍ ഒട്ടും പിന്നോട്ട് പോകാതെയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനം.
പതിനഞ്ച് വിഭാഗങ്ങളിലായി അറുപത്തിനാല് പദ്ധതികളാണ് 2017-18 സാമ്പത്തിക വര്‍ഷം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത്. പ്രത്യേക ഘടക പദ്ധതി, പട്ടികവര്‍ഗ ഉപപദ്ധതി എന്നിവയുള്‍പ്പെടെ ഓരോ വിഭാഗങ്ങള്‍ക്കും ഊന്നല്‍ നല്‍കിയായിരുന്നു പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയത്. മത്സ്യബന്ധനത്തിന് അനുകൂലമായ സാഹചര്യങ്ങളാണ് ബ്ലോക്കിന് കീഴിലുള്ള മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും ഉള്ളത്. ടൂറിസം ഗ്രാമമായും പ്ലാസ്റ്റിക് വിരുദ്ധ ഗ്രാമമായും ചരിത്രത്തില്‍ ഇടം നേടിയ കുമ്പളങ്ങി, ചാത്തമ്മ, ചേപ്പനം, പനങ്ങാട്, കുമ്പളം എന്നീ ദ്വീപുകള്‍ ഉള്‍പ്പെടുന്ന കുമ്പളം, മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്നതും ഓഖി ദുരന്തത്തെ അതിജീവിച്ച ചെല്ലാനം പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് പള്ളുരുത്തി ബ്ലോക്ക്.
കായലുകളാല്‍ സമ്പുഷ്ടമാണെങ്കിലും കുടിവെള്ള ദൗര്‍ലഭ്യം അനുഭവപ്പെടുന്ന മേഖലകളാണ് ഇവയെല്ലാം. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജലാശയങ്ങള്‍ക്കും തോടുകള്‍ക്കും ജീവനേകുന്നതിനൊപ്പം തന്നെ കിണര്‍ റീച്ചാര്‍ജിങ്, റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിങ്് എന്നീ ജലസംരക്ഷണ പദ്ധതികളിലൂടെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് തീവ്രമായ ശ്രമം ബ്ലോക്ക് പഞ്ചായത്ത് നടത്തി വരുന്നു. ക്ഷീര വികസനം, ആരോഗ്യ മേഖല, മാലിന്യ നിര്‍മ്മാര്‍ജനം, പാര്‍പ്പിടം, റോഡ് വികസനം, കൃഷി, വിദ്യാഭ്യാസം, ശിശു വികസനം തുടങ്ങിയ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ട് കുതിക്കുകയാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago