മുളന്തുരുത്തിയുടെ വിവിധ മേഖലകളില്‍ കിണറുകളില്‍ വെള്ളമില്ല
മുളംതുരുത്തി : കിണറുകള്‍ ഒന്നൊന്നായി വറ്റിയതോടെ മുളന്തുരുത്തിയുടെ വിവിധ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. കിണറുകള്‍ നിന്ന് കുടിക്കാനുള്ള വെള്ളം പോലും കിട്ടുന്നില്ല.
ടാങ്കറുകളില്‍ വെള്ളം വാങ്ങിയാണ് പലരും വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്.വാട്ടര്‍ കണക്ഷന്‍ ഉള്ള വീടുകളിലും വല്ലപ്പോഴുമേ വെള്ളം കിട്ടാറുള്ളു. പൊതുടാപ്പുകള്‍ നല്ലൊരുശതമാനവും വെള്ളം കിട്ടാത്ത ടാപ്പുകളാണ്.നയംകുളം റോഡില്‍ പൊതു ടാപ്പുകള്‍ ഉണ്ടായിരുന്നത് കഴിഞ്ഞ റോഡ് ടാറിങ് സമയത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയപ്പോള്‍ പൊട്ടിയത് കേടുപാട് തീര്‍ത്ത് പുനഃസ്ഥാപിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ല. കിണറുകള്‍ വറ്റിയതോടെ കുടിക്കാനും വീട്ടാവശ്യത്തിനുംഉള്ള വെള്ളത്തിന് പൊതുടാപ്പുകളെ ആശ്രയിക്കേണ്ടി വരുന്നവര്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.
ബ്ലോക്ക് റോഡിലുള്ള ചില ടാപ്പുകളില്‍ വെളുപ്പിനെ 3 മണിക്കും 4 മണിക്കും വെള്ളമെത്തുന്നതും കാത്ത് സ്ത്രീകളും കുട്ടികളും കാവല്‍ നില്‍ക്കുകയാണ്. ജനങ്ങള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ യാതൊരു നടപടിയും തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ജനപ്രതിനിധി കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നതില്‍ സാധാരണ ജനങ്ങള്‍ വളരെ പ്രതിഷേധത്തിലാണ്.നായംകുളം റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുക, പൊതു ടാപ്പുകളുടെ കേടുപാട് തീര്‍ത്ത് കുടിവെള്ളം ലഭ്യമാക്കുക, അടിയന്തിരമായി ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാനായി മുളന്തുരുത്തി പഞ്ചായത്ത് പ്രെസിഡന്റിനെയും പഞ്ചായത്ത് കമ്മിറ്റിയെയും കണ്ടു ചര്‍ച്ച ചെയ്യും, നിവേദനം സമര്‍പ്പിക്കും. പ്രശ്‌ന പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നു പ്രസിഡന്റ് എന്‍.ആര്‍ മോഹന്‍കുമാര്‍, സെക്രട്ടറി റെജിപോള്‍ എന്നിവര്‍ അറിയിച്ചു.
അസോസിയേഷന്‍ യോഗം ഫാദര്‍.മാത്യൂസ് കാഞ്ഞിരംപാറ ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കുരിയന്‍ തോമസ്, ജോയിന്റ് സെക്രട്ടറി പി.യു.ചാക്കോ ,ട്രഷറര്‍ ജേക്കബ് തോമസ് ,എക്‌സിക്യൂട്ടീവ് അംഗങ്ങളായ സജോള്‍ പി.കെ.,അനീഷ് .സി.എ.,ജയകുമാര്‍,പി.ആര്‍.രമേശന്‍,ഷിബു,എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ആര്‍.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി റെജിപോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."