HOME
DETAILS

ഭാരതപ്പുഴ കൊലപാതകം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണവും സ്തംഭിച്ചു

  
backup
June 29 2018 | 05:06 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d

 


ചെറുതുരുത്തി: ഭാരതപ്പുഴയ്ക്കു കുറുകെയുള്ള ചെറുതുരുത്തി റെയില്‍വേ പാലത്തിനു താഴെ പൈങ്കുളം റെയില്‍വേ ഗെയ്റ്റിനടുത്ത് കാരൂര്‍ ശ്രീകൃഷ്ണക്ഷേത്ര കടവിനു സമീപം പുഴയില്‍ അജ്ഞാത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിവന്നിരുന്ന അന്വേഷണവും സ്തംഭിച്ചു.
കൊലപാതകം നടന്നിട്ടു മൂന്ന് മാസമായിട്ടും കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിയാനാകാത്തതാണ് അന്വേഷണത്തിന് തിരിച്ചടിയായത്. ഡിവൈ.എസ്.പി ഫ്രാന്‍സീസ് ഷെല്‍ബി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ഇതോടെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്‌കരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാനങ്ങളില്‍ പോയി അന്വേഷണം നടത്തുകയും അവിടെ നിന്നു പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ യുവാവിന്റെ ഫോട്ടോ വച്ചു പരസ്യം നല്‍കുകയും ചെയ്തിട്ടും ഫലമൊന്നുമുണ്ടായിരുന്നില്ല. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം യുവാവു മരിച്ചു കിടന്നിരുന്ന സ്ഥലത്തെത്തുകയും പ്രത്യേക തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നു.
അന്വേഷണ ചുമതലയുണ്ടായിരുന്ന വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്‌റ്റേഷന്‍ ഓഫിസര്‍ പി.എസ് സുരേഷ് കുമാറില്‍ നിന്നു വിശദ റിപ്പോര്‍ട്ട് ഏറ്റെടുത്തതിനു ശേഷമാണു അന്വേഷണം ആരംഭിച്ചിരുന്നത്. മരണം കൊലപാതകമാണെന്നു പൊലിസ് സ്ഥിരീകരിച്ചിരുന്നു. അടിവസ്ത്രം മാത്രം ധരിച്ചിരുന്ന ജഡത്തില്‍ ഷര്‍ട്ട് പല കഷണങ്ങളാക്കി പിച്ചിചീന്തി കഴുത്തില്‍ വരിഞ്ഞു മുറക്കിയ നിലയിലായിരുന്നു. പ്രദേശത്തു മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. യുവാവിന്റേതെന്നു കരുതുന്ന പച്ച നിറത്തിലുള്ള ലുങ്കിയും ചെരുപ്പും ജഡത്തിനു സമീപത്തു നിന്നു കണ്ടെത്തുകയും ചെയ്തിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മുന്‍ സൂപ്രണ്ട് ജി.എച്ച് യതീഷ് ചന്ദ്ര ഐ.പി.എസ്, കുന്നംകുളം മുന്‍ ഡിവൈ.എസ്.പി പി. വിശ്വംഭരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ദേവമനോഹര്‍, വടക്കാഞ്ചേരി പൊലിസ് ഹൗസ് സ്‌റ്റേഷന്‍ ഓഫിസര്‍ പി.എസ് സുരേഷ്, ചെറുതുരുത്തി എസ്.ഐ പത്മരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പൊലിസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പു നടത്തുകയും ചെയ്തിരുന്നതാണ്.
കൊലപാതകത്തില്‍ മേഖലയില്‍ വിഹരിയ്ക്കുന്ന കഞ്ചാവ് ലോബിയ്ക്കു പങ്കുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതും കൊല്ലപ്പെട്ടതു തമിഴ്‌നാട് സ്വദേശിയാണെന്ന വിലയിരുത്തലുമാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നതിനു വഴിവച്ചത്. അതിനിടെ ബിസിനസ് സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തിനു വഴിവെച്ചതെന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തിയിട്ടും തുമ്പൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണു ജഡം പുതുശേരി ശ്മശാനത്തിലെത്തിച്ചു സംസ്‌കരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago