'ഒറ്റപ്പെട്ട സംഭവം'- നാട്ടിലേക്കുള്ള യാത്രക്കിടെ കുടിവെള്ളം പോലും കിട്ടാതെ കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചു വീഴുന്നതിനെ നിസ്സാരവല്‍ക്കരിച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍
കൊല്‍ക്കത്ത: ശര്‍മിക് പ്രത്യേക ട്രെയിനുകളില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഭക്ഷവും വെള്ളവും ലഭിക്കാതെ കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചു വീഴുന്നതിനെ നിസ്സാരവല്‍ക്കരിച്ച് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍. കുടിയേറ്റത്തൊഴിലാളികളുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമാണെന്നാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലിപ് ഘോഷിന്റെ പ്രതികരണം.
കടുത്ത ചൂടും വിശപ്പും നിര്‍ജ്ജലീകരണവും ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം നരക തുല്യമാക്കിയിരിക്കുകയാണ്. കയ്യില്‍ ഇറ്റു വെള്ളം പോലുമില്ലാതെയാണ് ഇവരുടെ യാത്ര. പലരും ദിവസങ്ങള്‍ നടന്നാണ് ട്രെയിന്‍ പിടിച്ചത് പോലും. ഈ ദുരിതപര്‍വ്വത്തെ മുഴുവനായും പരഹാസ്യമാക്കുന്ന രീതിയിലാണ് ബി.ജെ.പി അധ്യക്ഷന്‍ പ്രതികരിച്ചിരിക്കുന്നത്.
'ചില നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. അതിന് റെയില്‍വേയെ കുറ്റം പറയനാവില്ല. കുടിയേറ്റത്തൊഴിലാളികള്‍ക്കായി കഴിവിന്റെ പരമാവധി അവര്‍ ചെയ്യുന്നുണ്ട്. കുറച്ച് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണ്'- ദിലിപ് ഘോഷ് പറഞ്ഞു.
റെയില്‍വേ എത്ര നന്നായിട്ടാണ് കുടിയേറ്റ തൊഴിലാളികളെ സേവിച്ചതെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ചെറിയ ചെറിയ ചില സംഭവങ്ങള്‍ ഉണ്ടാവുമ്പോഴേക്കും റെയില്‍ വേ അടച്ചു പൂട്ടിക്കാമെന്ന് നിങ്ങള്ഡ കരുതേണ്ട'- മാധ്യമപ്രവര്‍ത്തകരോട് ഘോഷ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസെ വീട്ടിലേക്ക് യാത്രക്കിടെ ഒമ്പത് കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചു വീണതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."