HOME
DETAILS

കണ്ണൂര്‍ ലോബിക്ക് പുറത്ത് പാര്‍ട്ടിയിലെ അതികായന്‍; എം.എ ബേബി എന്നും സി.പി.എമ്മിലെ വേറിട്ട മുഖം

ADVERTISEMENT
  
backup
March 20 2019 | 18:03 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%ac%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4

#രാജു ശ്രീധര്‍

കൊല്ലം: കേരളത്തില്‍നിന്ന് നാലു പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍ പിള്ള, എം.എ ബേബി എന്നിവര്‍. അതില്‍ കണ്ണൂര്‍ ലോബിക്ക് പുറത്തുള്ള പാര്‍ട്ടിയിലെ അതികായനാണ് ബേബി. കഴിഞ്ഞ തവണ കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനെ നേരിട്ട ബേബി ഇന്നു പക്ഷേ തെരഞ്ഞെടുപ്പ് രംഗത്തില്ല. പകരം ഇപ്പോള്‍ ഡല്‍ഹിയില്‍ ദേശീയ തലത്തിലെ ചുമതലകളിലാണ്.


കുണ്ടറ എം.എല്‍.എ ആയിരിക്കെയാണ് ബേബി കഴിഞ്ഞതവണ പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. അന്നു സിറ്റിങ് എം.പി ആയിരുന്ന എന്‍. പീതാംബരക്കുറുപ്പിനു പകരം മുന്നണി മാറിയെത്തിയ ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായത് സി.പി.എമ്മിനെ മാത്രമല്ല ബേബിയെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു. ഒരേ മുന്നണിയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍, വി.എസ് സര്‍ക്കാരില്‍ ഒരുപോലെ മന്ത്രിമാരായിരുന്നവര്‍ പൊടുന്നനെയാണ് രണ്ടു ചേരികളിലായി ഏറ്റുമുട്ടിയത്. എന്നാല്‍ സ്വന്തം മണ്ഡലമായ കുണ്ടറയില്‍പോലും ബേബിക്കു ലീഡ് നിലനിര്‍ത്താനാകാതിരുന്നത് പാര്‍ട്ടിയില്‍ ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.


പിണറായി വിജയന്റെ 'പരനാറി'പ്രയോഗം അറംപറ്റിയത് ബേബിക്കായിരുന്നു. ബേബിയുടെ പരാജയത്തിന് ആക്കം കൂട്ടാന്‍ പാര്‍ട്ടിയുടെ ഉറച്ചവോട്ടുകളും കാരണമായിരുന്നെന്ന ആരോപണം അന്ന് ഉയരുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേബി മത്സരിച്ചില്ല. പകരം കുണ്ടറയില്‍ മത്സരിച്ചു വിജയിച്ചത് ജെ. മേഴ്‌സിക്കുട്ടിയമ്മയായിരുന്നു.


എന്നാല്‍, കൊല്ലത്തെ കളങ്കം മാറ്റാന്‍ ഇത്തവണ ബേബിയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം പാര്‍ട്ടിയുടെ സജീവ പരിഗണനയിലായിരുന്നു. പൊളിറ്റ് ബ്യൂറോ തീരുമാനമുണ്ടായാല്‍ ബേബി മത്സരിക്കുമായിരുന്നു. ആലപ്പുഴയിലും എറണാകുളത്തും ബേബിക്കു വിജയ സാധ്യതയുണ്ടെന്നായിരുന്നു സി.പി.എമ്മിന്റെ വിലയിരുത്തല്‍. ബി.ജെ.പിക്കെതിരേ ദേശീയതലത്തില്‍ നടക്കാറുള്ള സി.പി.എം- കോണ്‍ഗ്രസ് ചര്‍ച്ചകളിലെ പ്രമുഖനുമായ ബേബി സോണിയാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത സൗഹൃദത്തിലുമാണ്. ബേബിക്കു പകരം ആലപ്പുഴയില്‍ എ.എം ആരിഫിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തിയുള്ളവരും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമായിരുന്നു ബേബിയുടെ നിലപാട്.
വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ പിന്നെ സി.പി.എമ്മില്‍ കണ്ണൂര്‍ ലോബിക്കപ്പുറം തലയെടുപ്പുള്ള നേതാവാണ് എം.എ ബേബി. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്ന ബേബി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച സമയത്ത് ബേബിയില്‍ പുതുപ്രതീക്ഷ അര്‍പ്പിച്ചവരും പാര്‍ട്ടിയിലുണ്ടായിരുന്നു.


വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ബേബി 1974ല്‍ എസ്.എഫ്.ഐ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ എസ്.എഫ്.ഐ കേരള ഘടകം പ്രസിഡന്റും 1977ല്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗവുമായി. 1978ല്‍ ഹവാനയില്‍ നടന്ന ലോകയുവജന വിദ്യാര്‍ഥി മേളയില്‍ ഇന്ത്യന്‍ പ്രതിനിധിയായി. 1979ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, 1983ല്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, 1984ല്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലെത്തി. തുടര്‍ന്ന് 1986ല്‍ രാജ്യസഭാംഗമായ ബേബി 1998 വരെ രാജ്യസഭാംഗമായി തുടര്‍ന്നു. 1987ല്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും 1989ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായി. 2006ല്‍ കുണ്ടറയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വിദ്യാഭ്യാസ, സാംസ്‌കാരിക മന്ത്രിയായി. 2011ല്‍ നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2012ലാണ് പൊളിറ്റ് ബ്യൂറോ അംഗമായത്.


പലതവണ ജയില്‍വാസം അനുഭവിച്ച ബേബി അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ പൊലിസ് മര്‍ദനവും ഏറ്റുവാങ്ങി. വി.എസ്-സി.ഐ.ടി.യു പോരാട്ട കാലത്ത് വി.എസിന്റെ അടുപ്പക്കാരനായിരുന്നു ബേബി. തുടര്‍ന്ന് വി.എസ്- പിണറായി പോരില്‍ ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ചു. പിന്നീട് ഔദ്യോഗിക പക്ഷത്തിനും അനഭിമതനായി മാറി. പാര്‍ട്ടിയിലെ വേറിട്ട മുഖമാണ് എന്നും ബേബിയുടേത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഉത്സവകാല സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

Kerala
  •  an hour ago
No Image

ആർ.എസ്.എസിന്റെ 'കേരള ഓപറേഷൻ'  ഇരുട്ടിൽതപ്പി ബി.ജെ.പി

Kerala
  •  an hour ago
No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  8 hours ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  9 hours ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  9 hours ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  10 hours ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  10 hours ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  10 hours ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  11 hours ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  11 hours ago