HOME
DETAILS
MAL
തെരുവുനായ ശല്യം; താലൂക്ക് ഓഫിസ് ഉപരോധിച്ചു
backup
April 15 2017 | 19:04 PM
ആറ്റിങ്ങല്‍: ചിറയിന്‍കീഴ് താലൂക്കിലെ തെരുവുനായ ശല്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവത്തിലും ദിവസങ്ങള്‍ക്ക് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ട കിഴുവിലം കാട്ടുംപുറം ചരുവിള പുത്തന്വീട്ടില്കുഞ്ഞുകൃഷ്ണന് ധനസഹായം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആറ്റിങ്ങലിലുള്ള ചിറയിന്‍കീഴ് താലൂക്ക് ഓഫിസ് ഉപരോധിച്ചു. ഉപരോധം മുന്‍ ഡി.സി.സി ട്രഷറര്‍ എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ചയ്ക്കകം എ.ഡി.എം മരിച്ച ആളുടെ വീട് സന്ദര്‍ശിക്കുമെന്നും ധനസഹായത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള ഡെപ്യൂട്ടി തഹസീല്‍ദാരുടേയും ആറ്റിങ്ങല്‍ സി.ഐയുടേയും ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."