HOME
DETAILS
MAL
കൊവിഡ് ബാധിച്ച് ജിദ്ദയിൽ ഒരു മരണം കൂടി
backup
May 29 2020 | 17:05 PM
ജിദ്ദ: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി വെള്ളിയാഴ്ച രാവിലെ ജിദ്ദയിൽ മരിച്ചു
മലപ്പുറം തുവ്വൂർ ഐലാശ്ശേരി അസൈനാർപടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49) ആണ് മരിച്ചത്. ജാമിഅ കിംഗ് അബദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. റുവൈസിലെ കാർ മൊത്തക്കച്ചവട സ്ഥാവനത്തിലെ ജീവനക്കാരനായിരുന്നു. മലപ്പുറം ചേങ്ങോട്ടൂർ സ്വദേശി ഉമ്മർ പുള്ളിയിലാണ് (49) ഇന്ന് ജിദ്ദയിൽ മരിച്ച മറ്റൊരു മലയാളി. ഇതോടെ സഊദിയിൽ കൊവിസ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 33 ആയി. രണ്ട് ദിവസം മുൻപ് നാല് മലയാളികൾ ഒരേ ദിവസം ജിദ്ദയിൽ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."