ജിദ്ദ- കരിപ്പൂ൪ വിമാനം യാത്ര തിരിച്ചു
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം സഊദിയിൽ കുടുങ്ങിയവരെ
കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് പദ്ധതി പ്രകാരം ജിദ്ദയില്‍നിന്നു കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം 146 മുതിര്‍ന്നവരും 14 കുട്ടികളുമായി കരിപ്പൂരിലേക്ക് യാത്ര തിരിച്ചു. നേത്തെ നിശ്ചയിച്ചതിലും ഒരു മണിക്കൂറിലേറെ വൈകിയാണ് എയര്‍ ഇന്ത്യയുടെ എ.ഐ-960 വിമാനം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും കരിപ്പൂരിലേക്ക് തിരിച്ചത്.
യാത്രക്കാരില്‍ 73 പേര്‍ ഗള്‍ഭിണികളാണ്. അടിയന്തര ചികിത്സ ആവശ്യമായ 36 പേരും ഫൈനല്‍ എക്‌സിറ്റില്‍ നാട്ടില്‍ പോകുന്ന 24 പേരും ഇതിലുള്‍പ്പെടും.
അതേ സമയം
യാത്രക്കാര്‍ക്കുവേണ്ട സഹായം നല്‍കുന്നതിന് കോണ്‍സല്‍ ഹംന മറിയത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും വിവിധ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു.
ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന മലപ്പുറം കക്കാട് കരിമ്പിൽ സ്വദേശി അയ്യൂബും ഇന്നത്തെ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ട്. രോഗിയായ അയ്യൂബിന്‍റെ മെഡിക്കൽ രേഖകൾ പൂർണ്ണമല്ലെന്ന കാരണത്താൽ എയർ ഇന്ത്യ അധികൃതർ യാത്ര നിഷേധിച്ചതിനാലാണ് അയ്യൂബ് നാട്ടിലേക്ക് പോകാനാകതെ സൌദിയിൽ കുടുങ്ങിയത്.
നാളെ ഉച്ചക്ക് 3.30ന് മറ്റൊരു വിമാനം കൂടി ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കും. 149 പേർക്കാണ് ആ വിമാനത്തിലും യാത്ര ചെയ്യാനാകുക. ഇതിനിടെ നാളത്തെ വിമാനത്തിൽ കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ടയിരുന്ന കോട്ടയം പാല സ്വദേശിനി ബ്ലസ്സി മാത്യൂ ഇന്ന് ത്വാഇഫിലെ ആശുപത്രിയിൽ വെച്ച് ഒരു ആണ്‍ കുഞ്ഞിന് ജന്മം നൽകി. പ്രസവത്തിന് വേണ്ടി നാട്ടിൽ പോകാനായി എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു ബ്ലസ്സി.
319 പേര്‍ക്ക് കയറാവുന്ന വിമാനമാണ് എയര്‍ ഇന്ത്യ ആദ്യം ഷെഡ്യൂള്‍ഡ് ചെയ്തിരുന്നത്. ഇതുപ്രകാരം ഇത്രയും യാത്രക്കാര്‍ക്ക് കോണ്‍സുലേറ്റ് അറിയിപ്പു നല്‍കിയിരുന്നുവെങ്കിലും അവസാന നിമിഷം 146 പേര്‍ക്ക് കയറാവുന്ന വിമാനമായി മാറിയതോടെ മറ്റു യാത്രക്കാര്‍ക്കെല്ലാം നിരാശയോടെ യാത്ര ഉപേക്ഷിക്കേണ്ടി വന്നു. രാത്രിയില്‍ വൈഡ് ബോഡീഡ് വിമാനത്തിന് കരിപ്പൂരില്‍ ഇറങ്ങാനാവില്ലെന്ന പറഞ്ഞായിരുന്നു സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന വലിയ വിമാനം വേണ്ടെന്നു വച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."