HOME
DETAILS

മുന്നണിയുടെ വിജയം ലക്ഷ്യമെന്ന് മായാവതി

  
backup
March 20 2019 | 19:03 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d

 

ലഖ്‌നൗ: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബി.ജെ.പിക്കെതിരായി രൂപീകരിച്ച ബി.എസ്.പി- എസ്.പി - ആര്‍.എല്‍.ഡി സഖ്യത്തിന്റെ വിജയമാണ് മുഖ്യലക്ഷ്യമെന്ന് പ്രധാനമന്ത്രി പദം ലക്ഷ്യം വച്ച് കരുക്കള്‍ നീക്കുന്ന അവര്‍ വ്യക്തമാക്കി.


സഖ്യസ്ഥാനാര്‍ഥികള്‍ക്കായി സംസ്ഥാനത്ത് പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന സാഹചര്യത്തിലാണ് മത്സര രംഗത്തു നിന്ന് മാറി നില്‍ക്കുന്നതെന്ന് മായാവതി ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഇക്കാര്യം തന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മനസിലാക്കുമെന്നാണ് വിശ്വാസം. സഖ്യത്തെ നല്ല രീതിയില്‍ മുന്നോട്ടു നയിക്കുകയെന്നതാണ് മുഖ്യം. തനിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടാകുകയാണെങ്കില്‍ തന്നെ അതിന് ഒരു സീറ്റ് സംസ്ഥാനത്ത് ഉണ്ടാകും.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മത്സരിക്കുകയെന്നതിനല്ല താന്‍ പ്രാധാന്യം നല്‍കുന്നത്.

എസ്.പിയുമായും ആര്‍.എല്‍.ഡിയുമായുമുള്ള ബി.എസ്.പിയുടെ സഖ്യം ശക്തമാണ്. താന്‍ ജയിക്കുന്നതിലുപരി കൂടുതല്‍ സീറ്റുകള്‍ മുന്നണിക്ക് നേടിക്കൊടുക്കുകയെന്നതാണ്. താന്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയെല്ലാം ശ്രദ്ധ തന്റെ മണ്ഡലത്തില്‍ മാത്രം ഒതുങ്ങും. എന്നാല്‍ പ്രവര്‍ത്തകരെയെല്ലാം മുന്നണിയുടെ വിജയത്തിനായി സജ്ജരാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തില്‍ ഒരു സീറ്റില്‍ പോലും ജയിക്കാനാകാതെ ബി.എസ്.പി തകര്‍ന്നിരുന്നു. ഇത്തവണ എങ്ങനെയെങ്കിലും വിജയിക്കുകയെന്ന ലക്ഷ്യം വച്ചാണ് ബദ്ധശത്രുവായ എസ്.പിയുമായി സഖ്യം സ്ഥാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ മായാവതി തയാറായത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago