HOME
DETAILS

അഞ്ചു മണ്ഡലങ്ങളില്‍ പി.ഡി.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

  
Web Desk
March 20 2019 | 19:03 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%a1

 

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളില്‍ പി .ഡി.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് നയപ്രഖ്യാപന കണ്‍വന്‍ഷനില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ബംഗളൂരുവില്‍നിന്ന് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പൊന്നാനി, മലപ്പുറം, ആലപ്പുഴ, ചാലക്കുടി, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് മത്സരിക്കുക.


പൊന്നാനിയില്‍ പി .ഡി .പി സംസ്ഥാന ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ്, മലപ്പുറത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ നിസാര്‍ മേത്തര്‍, ആലപ്പുഴയില്‍ നയരൂപവല്‍ക്കരണ സമിതി ജനറല്‍ കണ്‍വീനര്‍ വര്‍ക്കല രാജ്, ചാലക്കുടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ മുജീബ്‌റഹ്മാന്‍, ആറ്റിങ്ങലില്‍ മാഹീന്‍ തേവരുപാറ എന്നിവര്‍ മത്സരിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ കൂടിയാലോചനയിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്.


ഫാസിസത്തിനെതിരേയാണ് പി.ഡി.പിയുടെ പോരാട്ടമെന്ന് അബ്ദുന്നാസര്‍ മഅ്ദനി വിഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു.


മറ്റു മണ്ഡലങ്ങളില്‍ ആര്‍ക്കു പിന്തുണ കൊടുക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി പിന്നീട് തീരുമാനമെടുക്കുമെന്ന് പൂന്തുറ സിറാജ് കണ്‍വന്‍ഷനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago