വലിയവട്ടത്തുകാര്‍ക്ക് വീടണയാന്‍ ഇപ്പോഴും 'സര്‍ക്കസ് നടത്തം'
ചുള്ളിയോട്: താല്‍ക്കാലിക നടപ്പാലം തകര്‍ന്നതോടെ സുരക്ഷിതമായി വീട്ടിലെത്താനാവാതെ നെന്മേനി വലിയവട്ടത്തെ അഞ്ചു കുടുംബങ്ങള്‍.
നെന്മേനി പഞ്ചായത്തിലെ ആറാംവാര്‍ഡില്‍പെട്ട വലിയവട്ടത്തെ തോടിനോട് ചേര്‍ന്ന്താമസിക്കുന്ന അഞ്ച് കുടുംബങ്ങളാണ് പുറംലോകത്തേക്കം തിരിച്ച് വീട്ടിലെത്താനുമാവാതെ ദുരിതത്തിലായിരിക്കുന്നത്.
കോളിയാടി ചെറുമാട് റോഡില്‍ വലിയവട്ടം പാലത്തിനു സമീപത്തു നിന്നും വീടുകളിലെക്കത്താന്‍ പാലമില്ലാത്തതാണ് ഇവരെ ബുദ്ധിമുട്ടിക്കുന്നത്.
റോഡില്‍ നിന്നും അഞ്ച് മീറ്റര്‍താഴ്ചയിലാണ് ഇവര്‍ക്കു വീടുകളിലേക്ക് പോകാനുള്ള വയല്‍പ്രദേശത്തെ ഒറ്റടയടിപ്പാതയുള്ളത്. ഇതിലേക്ക് ഇറങ്ങുന്നതിന്നായി പ്രദേശവാസികള്‍ സ്വന്തമായി പണം മുടക്കി താല്‍ക്കാലിക മരപ്പാലം സ്ഥാപിച്ചിരുന്നു.
ഇത് അടുത്തിടെ കാലപ്പഴക്കത്തല്‍ തകര്‍ന്നു.ഇതോടെ ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതായി. ഇവിടെ ഒരുപാലം നിര്‍മിക്കണമെന്നാവശ്യപെട്ട് കുടുംബങ്ങള്‍ നിരവധിതവണ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയിട്ടും നടപടിയൊന്നുമുണ്ടായില്ലന്ന് പ്രദേശവാസികള്‍ പറയുന്നു. വിദ്യാര്‍ഥികളും പ്രായം ചെന്നവരും തകര്‍ന്ന് മരപ്പാലത്തിലൂടെ ജീവന്‍ പണയംവെച്ചാണ് സഞ്ചരിക്കുന്നത്.
നിലവിലെ മരപ്പാലം തകര്‍ന്നാല്‍ സമീപത്തെ പുഴയിലക്കാണ് പതിക്കുക. ദുരന്തമുണ്ടാകാന്‍ കാത്തിരിക്കാതെ സപരക്ഷിതമായി സഞ്ചരിക്കാന്‍ പാലം നിര്‍മിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."