HOME
DETAILS

സിനിമയുടെ പേരില്‍ പരസ്യം നല്‍കി പണം തട്ടുന്ന സംഘം പിടിയില്‍

ADVERTISEMENT
  
backup
April 15 2017 | 19:04 PM

%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82


തിരുവനന്തപുരം:  സിനിമയില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പത്രങ്ങളില്‍ പരസ്യം നല്‍കി പണം തട്ടുന്ന സംഘത്തെ  സിറ്റി ഷാഡോ പൊലിസ്  പിടികൂടി. അമ്പലമുക്ക് കുട്ടന്‍ എന്ന് വിളിക്കുന്ന രാം രജ്ഞിത്ത്, കോഴിക്കോട് ചോവയൂര്‍ സ്വദേശിയായ സതീഷ് കുമാര്‍, ചാത്തമ്പാറ സ്വദേശിയായ ഷൈബു എന്നിവരാണ് പിടിയിലായത്.
പൊലിസ് പറയുന്നത്:  പ്രമുഖ പത്രങ്ങളില്‍ 'ചൈതന്യ ക്രിയേഷന്റെ' ബാനറില്‍ പുതുതായി ആരംഭിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളായ കുട്ടികളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയ ഇവര്‍ തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലില്‍ വെച്ച്  ഓഡിഷന്‍ നടത്തുകയും ചെയ്തു.  പ്രതികളില്‍ ഷൈബു , 'പ്രദീപ് നമ്പ്യാര്‍' എന്ന വ്യാജപേരില്‍ നിര്‍മാതാവ് എന്ന് പരിചയപ്പെടുത്തി  കുറച്ച് കുട്ടികളെ തിരഞ്ഞെടുത്തതായി അവരുടെ രക്ഷിതാക്കളെ അറിയിച്ചു. ഷൂട്ടിങ് ന്യൂസിലാന്റ്, ദുബായ്, മൂന്നാര്‍ എന്നിവിടങ്ങളില്‍ ആയിരിക്കുമെന്നും കുട്ടികളുടെ താമസവും ചെലവും കമ്പനി വഹിക്കുമെന്നും കൊച്ചുകുട്ടികള്‍ ആയത് കൊണ്ട് നിര്‍ബന്ധമായും രക്ഷകര്‍ത്താക്കള്‍ കൂടെ വരണമെന്നും അവരുടെ ചിലവുകള്‍ സ്വയം വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഏത് വിധേനേയും മക്കളെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് ചിന്തയുള്ള രക്ഷകര്‍ത്താക്കളില്‍ ചിലര്‍ ഇവരുടെ കെണിയില്‍ വീഴുകയായിരുന്നു.
നൂറോളം പേരാണ് തട്ടിപ്പിന് ഇരയായത്. ഓരോരുത്തരില്‍ നിന്നും ഒന്നര ലക്ഷം രൂപ വരെ തട്ടിച്ചു. രക്ഷകര്‍ത്താക്കളുടെ വിശ്വാസത്തിലെടുക്കുന്നതിന് ജസ്റ്റിസ് 'പ്രൊട്ടക്ഷന്‍ സെല്‍ സ്റ്റേറ്റ് ചെയര്‍മാന്‍' എന്ന ബോര്‍ഡ് ഉള്ള വണ്ടിയാണ് ഇവര്‍ ഉപയോഗിച്ചത്. പണം വാങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികരണമൊന്നുമില്ലെന്നു കണ്ട് രക്ഷകര്‍ത്താക്കള്‍ ബന്ധപ്പെട്ടപ്പോള്‍ സിനിമയിലെ തിരക്കഥയെ സംബന്ധിച്ച് കേസ് നടക്കുന്നതിനാലാണ്  താമസമെന്നും ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നും അറിയിച്ചു.
 ദിവസങ്ങള്‍ക്ക് ശേഷം 'പവിഴം ക്രിയേഷന്റെ' പേരില്‍ പ്രമുഖ പത്രങ്ങളിലും സിനിമ മാസികകളിലും വീണ്ടും സമാന രീതിയില്‍ പരസ്യം കണ്ട്  രക്ഷകര്‍ത്താക്കളില്‍ ചിലര്‍ ഇവരെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തങ്ങളെ ആദ്യം പറ്റിച്ചവര്‍ തന്നെയാണ് ഇപ്പോഴും പരസ്യം നല്‍കിയിരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍  തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ക്കും ഡെപ്യൂട്ടി കമ്മിഷണര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് പ്രതികളെ പിടികൂടുന്നതിനായി രൂപീകരിച്ച പ്രത്യേക ഷാഡോ ടീം, 'കൊടുമുട്ടില്‍' ഫിലിംസ് എന്ന പേരില്‍ പുതിയ തട്ടിപ്പിന് കളം ഒരുക്കുന്നതിനിടയിലാണ് പ്രതികളെ വലയിലാക്കിയത്.
പ്രതികളില്‍ അമ്പലമുക്ക് കുട്ടന്‍ കുപ്രസിദ്ധനായ വാഹന മോഷ്ടാവും സ്പിരിറ്റ് കേസുകളിലെ പ്രതിയുമാണ്. മ്യൂസിയം, പേരൂര്‍ക്കട സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കേസുകളുണ്ട്.  ഷൈബുവിനും സതീഷിനുമെതിരേ   ഗുരുവായൂര്‍, വര്‍ക്കല, മഞ്ചേരി സ്റ്റേഷനുകളിന്‍ വഞ്ചന, അടിപിടി കേസുകള്‍ നിലവിലുണ്ട്.
തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ഡി.സി.പി അരുള്‍ കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് കുമാര്‍ വി, തമ്പാനൂര്‍ എസ്.ഐ സുരേഷ് ചന്ദ്രബാബു, ഷാഡോ എസ്.ഐ സുനില്‍ലാല്‍, ഷാഡോ ടീം അംഗങ്ങള്‍ എന്നിവരാണ്  പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  a few seconds ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  42 minutes ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  44 minutes ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  an hour ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  an hour ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  an hour ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  an hour ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  2 hours ago
No Image

പൊതുസ്ഥലത്ത് അടിപിടി; റിയാദിൽ 12 പ്രവാസികൾ അറസ്റ്റില്‍

Saudi-arabia
  •  2 hours ago
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  2 hours ago