HOME
DETAILS

ഇറാഖ് യുദ്ധം: ടോണി ബ്ലെയറിനെ കുറ്റവിചാരണ ചെയ്യാന്‍ നീക്കം

  
backup
July 12 2016 | 04:07 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%96%e0%b5%8d-%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%82-%e0%b4%9f%e0%b5%8b%e0%b4%a3%e0%b4%bf-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%86%e0%b4%af%e0%b4%b1


ലണ്ടന്‍: ഇറാഖ് അധിനിവേശത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണത്തില്‍ കുറ്റവിചാരണയ്ക്ക് സാധ്യത. ബ്ലെയറിനെതിരേ മുന്‍ ഉപപ്രധാനമന്ത്രിയും രംഗത്തുവന്നിരുന്നു. ഇന്നലെ സ്‌കോട്ടിഷ് പ്രഥമ മന്ത്രി അലെക്‌സ് സാല്‍മോണ്ടും ബ്ലെയര്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തുവന്നു. ടോണി ബ്ലെയര്‍ യു.എസ് പ്രസിഡന്റിനോട് സ്വകാര്യമായി പറഞ്ഞ കാര്യങ്ങളല്ല പാര്‍ലമെന്റിനും ജനങ്ങള്‍ക്കും മുന്നില്‍ വിശദീകരിച്ചതെന്ന് അവര്‍ പറഞ്ഞു.
2003 ലെ ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്റെ പങ്ക് വ്യക്തമാക്കുന്ന ചില്‍കോട്ട് അന്വേഷണ റിപ്പോര്‍ട്ടിന്റെ 23 വാല്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ മുന്‍ ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായിരുന്ന ജോണ്‍ പ്രസ്‌കോട്ടും ഇറാഖ് യുദ്ധത്തിലെ കുറ്റസമ്മതം നടത്തി. ടോണിബ്ലെയറിനെതിരേ യുദ്ധക്കുറ്റത്തിന് പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് മുതിര്‍ന്ന എം.പിമാരും ആവശ്യപ്പെട്ടതോടെയാണ് കുരുക്ക് മുറുകുന്നത്. ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നാല്‍ ജീവിതകാലം മുഴുവന്‍ താന്‍ ആ ദുരന്തത്തിന്റെ ഭാഗമായി മാറുമെന്നാണ് കഴിഞ്ഞ ദിവസം സണ്‍ഡേ മിററിലെഴുതിയ ലേഖനത്തില്‍ ജോണ്‍ പ്രസ്‌കോട്ട് പറയുന്നത്. 1.57 ലക്ഷം സാധാരണക്കാരെയാണ് ഇറാഖ് അധിനിവേശം കൊന്നൊടുക്കിയത്. സദ്ദാം ഹുസൈനെ തേടി ഇറാഖ് മുഴുവന്‍ യു.എസ് നേതൃത്വത്തിലുള്ള സേന ബോംബിട്ട് നശിപ്പിക്കുകയായിരുന്നു. 179 ബ്രിട്ടീഷ് സൈനികരും യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ഇറാഖില്‍ സദ്ദാംഹുസൈനെ പുറത്താക്കുകവഴി തങ്ങള്‍ യഥാര്‍ഥത്തില്‍ വിനാശത്തിന്റെ പെട്ടി തുറന്നുവിടുകയായിരുന്നുവെന്നാണ് പ്രസ്‌കോട്ട് പറഞ്ഞത്. ഇറാഖ് യുദ്ധം നിയമവിരുദ്ധമാണെന്ന് 2004ല്‍ അന്നത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനും പ്രഖ്യാപിച്ചു. എന്നാല്‍ സദ്ദാമിനെ പുറത്താക്കുക എന്ന ഏകലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു. കോഫി അന്നന്റെ വാക്കുകള്‍ സത്യമാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടെന്നും യുദ്ധത്തില്‍ മാപ്പുപറയാന്‍ തയാറായ ലേബര്‍പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബ്ലെയറിനെതിരേ അടിയന്തര പ്രാധാന്യത്തോടെ പ്രമേയം കൊണ്ടുവരണമെന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിയുടെ ആവശ്യം പരിഗണിക്കണമെന്നാണ് പ്രസ്‌കോട്ടിന്റെ അഭിപ്രായം. പ്രമേയം സ്വീകരിച്ചാല്‍ ബ്ലെയര്‍ കുറ്റക്കാരനാണോയെന്നത് പൊതുഭയില്‍ ചര്‍ച്ചവരും. എന്തിനും താങ്കള്‍ക്കൊപ്പമുണ്ടെന്ന് യു.എസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിന് ടോണി ബ്ലെയര്‍ ഉറപ്പുനല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  8 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  10 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  11 hours ago