കൊവിഡ്: മുംബൈയില്‍ നിന്നെത്തിയ എണ്‍പതുകാരിയുടെ നില ഗുരുതരം
കൊച്ചി: കൊവിഡ് ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന 80കാരിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
28ന് പുലര്‍ച്ചെ മുംബൈയില്‍ നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശിനിയായ ഇവരെ ശ്വാസതടസം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിശദമായ പരിശോധനയില്‍ ഇവര്‍ക്ക് പ്രമേഹം മൂര്‍ച്ഛിച്ചതു മൂലമുള്ള ഡയബെറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തില്‍ സാരമായ പ്രശ്നങ്ങളുള്ളതായും കണ്ടെത്തി. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജിലെ പി.സി.ആര് ലാബില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
അണുബാധ മൂലം കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതും ചികിത്സ ദുഷ്കരമാക്കുന്നതായി ആശുപത്രി ബുള്ളറ്റിനില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."