കണ്ടങ്കാളി എണ്ണ സംഭരണി: ജനങ്ങള്‍ സമരത്തിലേക്ക്
പയ്യന്നൂര്‍: കണ്ടങ്കാളിയില്‍ വിശാലമായ നെല്‍വയലുകളും തണ്ണീര്‍ത്തടവും നികത്തി കേന്ദ്രീകൃത എണ്ണ സംഭരണശാല സ്ഥാപിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് ഭൂമി ഏറ്റെടുത്തുകൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പയ്യന്നൂരില്‍ ജനകീയ സമരം ശക്തമാകുന്നു. ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 2ന് കണ്ടങ്കാളി പുഞ്ചക്കാട് വൈ.എം.ആര്‍.സി ക്ലബ് പരിസരത്ത് ജനകീയ കണ്‍വന്‍ഷന്‍ ചേരും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരും വിവിധ ജനകീയ സമരമുഖത്തുള്ളവരും പരിസ്ഥിതിപൗരാവകാശ പ്രവര്‍ത്തകരുമടക്കം പങ്കെടുക്കും. 29, 30 തിയതികളില്‍ പദ്ധതിബാധിത മേഖലയായ 15 പഞ്ചായത്തുകളില്‍ പ്രചാരണജാഥ നടക്കും. ജാഥയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ പി.പി.കെ പൊതുവാള്‍ നിര്‍വഹിക്കും. എണ്ണക്കമ്പനികളുടെ താല്‍ക്കാലിക ലാഭത്തിനുവേണ്ടി ഒരു തണ്ണീര്‍ത്തടത്തെ നശിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരേ കഴിഞ്ഞ ഒന്നര വര്‍ഷമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.പി പത്മനാഭന്റെ നേതൃത്വത്തില്‍ പുഞ്ചക്കാട് ജനരക്ഷാസമിതിയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയും സരത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."