മുസ്‌ലിംലീഗ് ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേനവും നടത്തി
മണ്ണാര്‍ക്കാട്: ജനാധിപത്യ കേരളത്തിന് അപമാനമാണ് ഇടതുസര്‍ക്കാറെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പി.കെ ബഷീര്‍ എം.എല്‍.എ പറഞ്ഞു. കോട്ടോപ്പാടം പഞ്ചായത്തിലെ കൊമ്പത്ത് മുസ്‌ലിംലീഗ് ഓഫിസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വ രഹിതമായ സമീപനം വെച്ചുപുലര്‍ത്തുന്ന മുഖ്യമന്ത്രി സംസ്ഥാനത്ത് രാഷ്ട്രീയ ഫാസിസം നടപ്പാക്കുകയാണ്. അരിയും, കുടിവെളളവും ലഭിക്കാതെ ജനം വലയുമ്പോള്‍ മദ്യം സുലഭമാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നടന്ന പൊതുയോഗം അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ലീഗ് പ്രസിഡന്റ് അക്കര മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പുതുതായി മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണം നല്‍കി. മികച്ച പൊതു പ്രവര്‍ത്തകന് ശാഖാ യൂത്ത്‌ലീഗ് ഏര്‍പ്പെടുത്തിയ ഷെയ്ക്ക് അഹമ്മദ് ഹാജി സ്മാരക പുരസ്‌കാരം അക്കര മുഹമ്മദിന് മുസ്‌ലിംലീഗ് ജില്ലാ ട്രഷറര്‍ പി.എ തങ്ങള്‍ നല്‍കി.
കളത്തില്‍ അബ്ദുല്ല, എന്‍.ഹംസ,അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, പൊന്‍പാറ കോയക്കുട്ടി, അഡ്വ.നാസര്‍ കൊമ്പത്ത്, ടി.എ സലാം മാസ്റ്റര്‍, ട്രഷറര്‍ കറൂക്കില്‍ മുഹമ്മദാലി, പാറശ്ശേരി ഹസ്സന്‍, എം.പി.എ ബക്കര്‍ മാസ്റ്റര്‍, കൊളമ്പന്‍ ആലിപ്പു ഹാജി, ഒ.ചേക്കു മാസ്റ്റര്‍, എം.കെ മുഹമ്മദാലി, ആലായന്‍ മുഹമ്മദാലി, റഷീദ് മുത്തനില്‍, ഹുസൈന്‍ കളത്തില്‍, നാസര്‍ പുളിക്കല്‍, ഹമീദ് കൊമ്പത്ത്,
റഷീദ് ആലായന്‍,അഡ്വ. ശമീര്‍ പഴേരി, സി.കെ മുഹമ്മദ്, റഫീഖ് കൊങ്ങത്ത്, സൈനുദ്ദീന്‍ താളിയില്‍, എന്‍. മുഹമ്മദാലി, കെ.ടി അബ്ദുല്ല, കെ.പി.എം സലീം, അബൂദാബി കെ.എം.സി.സി പ്രതിനിധി മജീദ് അണ്ണാംതൊടി, മുനീര്‍ താളിയില്‍, എ.കെ കുഞ്ഞയമ്മു, കെ.അബ്ദുല്ല, എ.കെ ഷിഹാബ് മൗലവി, സി.ടി ഹൈരാലി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."