HOME
DETAILS

ബെവ് ക്യൂ ആപ്പ് സര്‍വത്ര കുഴപ്പം; വിവാദം ഭയന്ന് ഒഴിവാക്കില്ല

  
backup
May 30 2020 | 02:05 AM

%e0%b4%ac%e0%b5%86%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b5%82-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b0

 


തിരുവനന്തപുരം: മദ്യം വില്‍ക്കുന്നതിനുള്ള ടോക്കണ്‍ വിതരണം ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് തുടര്‍ച്ചയായ രണ്ടാം ദിവസവും തകരാറിലായി. കൃത്യമായി ടോക്കണ്‍ വിതരണം ചെയ്യാന്‍ കഴിയാതായതോടെ സംസ്ഥാനത്ത് പലയിടത്തും ബാറുകളിലൂടെ ടോക്കണില്ലാതെ തന്നെ മദ്യം വിതരണം ചെയ്തു. ആപ്പ് കിട്ടുന്നില്ല, ബുക്കിങ്ങ് നടക്കുന്നില്ല, ഒ.ടി.പി ലഭിക്കുന്നില്ല തുടങ്ങി ആദ്യ ദിവസം ഉയര്‍ന്ന പരാതികള്‍ തന്നെയാണ് ഇന്നലെയും ഉണ്ടായത്. ആദ്യ ദിവസത്തെ പ്രശ്‌നങ്ങള്‍ രണ്ടാം ദിനത്തില്‍ പരിഹരിക്കുമെന്നാണ് ആപ്പ് തയാറാക്കിയ ഫെയര്‍ കോഡ് എന്ന കമ്പനി പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്നലെ ഉന്നതതല യോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രതിപക്ഷം ഇതിനകം തന്നെ ആരോപണം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആപ്പ് ഉപേക്ഷിക്കുന്നത് വിവാദമാകുമെന്ന് ഭയന്നാണ് അതില്‍നിന്നും പിന്‍മാറാതിരിക്കുന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ആപ്പിന്റെ പ്രവര്‍ത്തനം സുഗമമാകുമെന്നാണ് വിദഗ്ധര്‍ സര്‍ക്കാരിനു നല്‍കിയ ഉപദേശം. ആപ്പിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഐ.ടി. സെക്രട്ടറി എം.ശിവശങ്കറിനെയും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. സജി ഗോപിനാഥിനെയും യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് മന്ത്രി ബിവറേജസ് കോര്‍പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ വന്നതോടെ ബെവ്‌കോയും നിര്‍മാതാക്കളായ ഫെയര്‍കോഡിനെ അതൃപ്തി അറിയിച്ചിരുന്നു. മെയ് 31, ജൂണ്‍ ഒന്ന് ദിവസങ്ങളില്‍ അവധിയാണ്. ജൂണ്‍ രണ്ടു മുതല്‍ പൂര്‍ണമായ സംവിധാനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് ബെവ്‌കോ അറിയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago