HOME
DETAILS

തസ്രാക്ക് ഫെസ്റ്റ് 29 മുതല്‍

  
backup
April 15 2017 | 20:04 PM

%e0%b4%a4%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-29-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2


പാലക്കാട്: സംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഗ്രാമ്യയുടെ നേതൃത്വത്തില്‍ 29, 30,31  തീയതികളില്‍ തസ്രാക്ക് ഫെസ്റ്റ് ഗവ വിക്ടോറിയ കോളജ് മൈതാനത്ത് നടക്കുമെന്ന് എം. ബി. രാജേഷ് എം. പി. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്‌കാരിക വകുപ്പ്, കേരള സംഗീത നാടക അക്കാദമി, ഒ. വി. വിജയന്‍ സ്മാരക സമിതി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 29ന് വൈകീട്ട് നാലിന് മന്ത്രി എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ എം. ബി. രാജേഷ്  എം. പി. അധ്യക്ഷനാകും.
ഷാഫി പറമ്പില്‍ എം. എല്‍. എ. മുഖ്യാതിഥിയാകും.നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സാഹിത്യകാരന്‍മാരായ ബെന്യാമിന്‍, മധുപാല്‍ പങ്കെടുക്കും. ഇതിന്റെ ഭാഗമായി മൂന്ന് ദിവസവും വൈകീട്ട് ആറരക്ക് ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത തൃക്കരിപ്പൂര്‍ കെ. എം. കെ. കലാസമിതിയുടെ ഖസാക്കിന്റെ ഇതിഹാസം നാടകം അവതരിപ്പിക്കും.
ജില്ലയിലെ നാടക പ്രവര്‍ത്തകര്‍ക്ക് ഖസാക്കിന്റെ ഇതിഹാസത്തിന്റെ സംവിധായകനായ ദീപന്‍ ശിവരാമനുമായും മറ്റ് അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും അനുഭവം പങ്കിടുന്ന പരിപാടി 30ന് രാവിലെ 11മണിക്ക് തസ്രാക്കിലെ ഒ. വി. വിജയന്‍ സ്മാരകത്തില്‍ നടക്കും.
അന്നേദിവസം വൈകീട്ട് നാലിന് ജില്ലയിലെ യുവ സാഹിത്യ പ്രതിഭകളുടെ കൂട്ടായ്മ -സര്‍ഗസായന്തനം എന്നപേരില്‍ വിക്ടോറിയ കോളജ് ഗ്രൗണ്ടില്‍ നടക്കും. കവി പി. എന്‍. ഗോപികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
മുണ്ടൂര്‍ സേതുമാധവന്‍ മുഖ്യാതിഥിയായിരിക്കും. മെയ് ഒന്നിന് വൈകീട്ട് നാലിന് ജില്ലയിലെ സംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍  ഉദ്ഘാടനം ചെയ്യും.
മുന്‍. എം. പി.  എന്‍. എന്‍. കൃഷ്ണദാസ് മുഖ്യാതിഥിയായിരിക്കും. ലാല്‍ജോസ്, റീമകല്ലിങ്കല്‍, സുരഭി , കേരള സംഗീതനാടക അക്കാദമി ചെയര്‍ പേഴ്‌സണന്‍ കെ.പി.എ.സി ലളിത, സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാടകം കാണാന്‍ വരുന്നവര്‍ക്ക് തസ്രാക്ക് സന്ദര്‍ശിക്കുന്നതിനും സൗകര്യമൊരുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പി അനില്‍ കൃഷ്ണന്‍, കെ.എസ്. നന്ദജന്‍, അരുണ്‍കുമാര്‍, സി. രൂപേഷ് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago