HOME
DETAILS

പ്ലാച്ചിമടയിലെ പോരാളികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന്

  
backup
March 20 2019 | 21:03 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3

 

#വി.എം ഷണ്‍മുഖദാസ്


പാലക്കാട്: കുടിവെള്ള മലിനീകരണത്താലും കൃഷിവെള്ള ശോഷണത്താലും പ്ലാച്ചിമടക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ ബഹുരാഷ്ട്രക്കുത്തകയായ കൊക്കകോളയെ വീണ്ടും പ്ലാച്ചിമടയില്‍ കുടിയിരുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്് കൊക്കകോള വിരുദ്ധസമരക്കാരും ഐക്യദാര്‍ഢ്യസമിതിയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതുള്‍പെടെയുള്ള സമരപരിപാടികള്‍ക്കൊരുങ്ങുന്നു.


കഴിഞ്ഞ 18 വര്‍ഷമായി പ്ലാച്ചിമട ജനത കുടില്‍കെട്ടി സമരം തുടരുകയാണ്. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ സമരക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇക്കുറി വോട്ട് ബഹിഷ്‌കരണം നടത്താന്‍ പരിപാടിയിട്ടിട്ടുള്ളത്. ഈമാസം 25നു പ്ലാച്ചിമടയില്‍ നടക്കുന്ന പ്രത്യേക കണ്‍വന്‍ഷനില്‍ തെരഞ്ഞെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.


കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്ലാച്ചിമടക്കാര്‍ക്കുണ്ടായ 216 കോടി രൂപയുടെ നഷ്ടപരിഹാരം വാങ്ങി നല്‍കുന്നതില്‍ കേന്ദ്ര, കേരളസര്‍ക്കാരുകള്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. 2011 മെയ് 25ന് അന്നത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയാണ് നഷ്ടപരിഹാരത്തുക കണക്കാക്കിയത്്. ഇതിനിടയിലാണ് ഇപ്പോള്‍ കൊക്കകോള കമ്പനി ജനസേവകരായി പുതിയ പദ്ധതികളുമായി പ്ലാച്ചിമടയിലേക്ക് വീണ്ടും എത്തുന്നത്. ഇതിനുവേണ്ട ഒത്താശ നല്‍കാന്‍ കേരള സര്‍ക്കാര്‍ അണിയറയില്‍ നീക്കവും നടത്തുന്നു.


നഷ്ടപരിഹാരം നേടിയെടുക്കാനായി കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2010 ജൂണ്‍ 30നാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ കൊണ്ടുവരാന്‍ അന്നത്തെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2011 ഫെബ്രുവരി 23ന് കേരളനിയമസഭ ബില്‍ ഐകകണ്‌ഠേന പാസാക്കി. 2011 മാര്‍ച്ച് 29ന് കേരള ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു. ബില്‍ രാഷ്ട്രപതിയുടെ ഓഫിസിലെത്തിക്കാതെ അന്നത്തെ ആഭ്യന്തരമന്ത്രി കെ. ചിദംബരം തടഞ്ഞുവച്ചു. ഇതു കൊക്കകോളയെ സഹായിക്കാനാണെന്ന് സമരസമിതി ആരോപിച്ചിരുന്നു. പിന്നീട് വന്ന എന്‍.ഡി.എ സര്‍ക്കാറും ബില്‍ കേരളത്തിലേക്കു തിരിച്ചയച്ചു. ഇതിനെ തുടര്‍ന്ന് ബില്‍ നിയമ സഭയില്‍ പാസാക്കി കൊക്കകോളയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുമെന്ന് പിണറായി സര്‍ക്കാര്‍ സമരസമിതിക്ക് ഉറപ്പു നല്‍കിയെങ്കിലും മൂന്ന് വര്‍ഷമായിട്ടും അതുണ്ടായില്ല. ഇതിനിടയില്‍ സമരസമിതി മുഖ്യമന്ത്രിയുടെ വസതിയിലേക്കും നിയമമന്ത്രി എ.കെ ബാലന്റെ പാലക്കാട്ടെ വസതിയിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്ലാച്ചിമടക്കാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം, പാര്‍ട്ടികള്‍ക്കെതിരേ പ്രചാരണം, നോട്ടയ്ക്ക് വോട്ട് തുടങ്ങിയ കാര്യങ്ങള്‍ നടത്താനൊരുങ്ങുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago