ആഫ്രിക്കന്‍- ആമേരിക്കന്‍ വംശജന്റെ മരണത്തില്‍ പ്രതിഷേധവുമായി ടെന്നീസ് താരം കോക്കോ ഗൗഫും
ന്യൂയോര്‍ക്ക്: യുഎസില്‍ പൊലിസ് മര്‍ദനത്തിനിരയായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധവുമായി അമേരിക്കന്‍ ടെന്നീസ് താരം കോക്കോ ഗൗഫ്.
നിറം കറുത്തതിന്റെ പേരില്‍ ക്രൂരമായ വര്‍ണവിവേചനത്തിന് വിധേയരായും കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങി കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ അടങ്ങിയ ടിക്കടോക്ക് വിഡിയോ പങ്കുവെച്ചാണ് കോക്കോഫ് പ്രതിഷേധിച്ചത്.
അടുത്തത് ഞാനോ? എന്ന അടിക്കുറിപ്പോടു കൂടിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുള്ളത്.
മിനിയാപോളിസില്‍ അറസ്റ്റ് ചെയ്യപ്പെട്ട കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡ് ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇയാളുടെ കഴുത്തില്‍ വെളുത്ത വര്‍ഗകാരനായ ചൗവിന്‍ എന്ന പൊലിസുകാരന്‍ കാല്‍മുട്ട് കുത്തിനില്‍ക്കുന്നതും ശ്വാസം മുട്ടി ഫ്‌ളോയിഡ് മരിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു.
ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് അമേരിക്കയില്‍ ഉയരുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിമ്പിള്‍ഡണില്‍ വെറ്ററന്‍താരമായ
സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് 16 വയസുകാരി കോക്കോഫ് ശ്രദ്ധേയയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."