കുടിവെള്ളക്ഷാമം നഗരസഭ ടാങ്കറുകളില്‍ വെള്ളമെത്തിക്കും
മലപ്പുറം: നഗരസഭയില്‍ കുടിവെള്ളം രൂക്ഷമായതിനാല്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കാന്‍ തീരുമാനം. കുടിവെള്ളക്ഷാമം നേരിടാനുള്ള നടപടികള്‍ ചര്‍ച്ചചെയ്യുന്നതിന് ഇന്നലെ ചേര്‍ന്ന അടിയന്തര കൗണ്‍സിലിലാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. നഗരസഭാ പരിധിയില്‍ നിന്നുള്ള ജലസ്രോതസ്സുകളില്‍ നിന്ന് കുടിവെള്ളം പുറത്തുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശ കലക്ടര്‍ക്ക് നല്‍കാനും കൗണ്‍സിലില്‍ തീരുമാനമായി.
രണ്ട് വാര്‍ഡുകള്‍ക്ക് ഒരു ടാങ്കര്‍ എന്ന കണക്കിന് നഗരസഭയില്‍ മൊത്തമായി 20 വണ്ടികള്‍ വാടകക്കെടുത്താണ് നഗരസഭാ പരിധിയില്‍ കുടിവെള്ളമെത്തിക്കുക. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഓരോ വാര്‍ഡില്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ഈ സൗകര്യം. ചാമക്കയത്ത് നിന്നും മൂര്‍ക്കനാട് നിന്നും വെള്ളം പമ്പ് ചെയ്യുന്നതിന് നഗരസഭക്ക് മാത്രമായി ഒരു പമ്പിങ് മോട്ടോര്‍ വാങ്ങും. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് ലഭ്യമാകുന്ന സൗകര്യങ്ങളും കുടിവെള്ളമെത്തിക്കുന്നതിനായി സ്വീകരിക്കും.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച 15 ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കും. മഴ ലഭ്യമാകാതെ കൂടുതല്‍ ദിവസം കുടിവെള്ളം വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ നഗരസഭ ഇടപെട്ട് സഹകരണ ബാങ്കുകളുടെയും മറ്റു സന്നദ്ധ സംഘടനകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സൗകര്യമൊരുക്കും. വാഹനങ്ങളില്‍ എത്തിക്കുന്ന വെള്ളത്തിന്റെ വിതരണത്തിന് നഗരസഭ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."