ചൊവ്വാണ വി.സി.ബി, അഞ്ച് ചെക്ക് ഡാമുകള്‍; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി
മങ്കട: ചെറുപുഴയുടെ സംരക്ഷണത്തിന് ചൊവ്വാണ വി.സി.ബിയും അഞ്ചു ചെക്ക് ഡാമുകളുടെ നിര്‍മാണത്തിനുമുള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. ചെറുപുഴക്ക് കുറുകെ, കുറുവ - പുഴക്കാട്ടിരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊവ്വാണയില് 2,62,08769 രൂപ അടങ്കല്‍ തുകയുള്ള പുതിയ റെഗുലേറ്റര്‍ കംബ്രിഡ്ജ് പ്രവൃത്തിക്കാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത്.
പുഴയുടെ ഇരുവശത്തും റോഡുകളുള്ളതിനാല്‍ റോഡ് ഗതാഗതത്തോടൊപ്പം പുഴക്കാട്ടിരി പഞ്ചായത്തിലെ ഇരുനൂറിലധികം ഹെക്ടര്‍ പാടത്തെ നെല്‍കൃഷിക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
മക്കരപ്പറമ്പ് നാറാണത്തിനു സമീപം വെങ്കിട്ട പാടത്തിനു സമീപവും കടുങ്ങൂത്തും പുതുച്ചിറയിലും ചേക്കത്ത് കടവിനു സമീപവും 1,13,89,429 രൂപ അടങ്കല്‍ തുക വീതമുള്ള അഞ്ചു ചെക്കു ഡാമുകള്‍ നര്മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും ഇതിനോടൊപ്പം പൂര്‍ത്തിയായിട്ടുണ്ട്.
ടെന്‍ഡര്‍ നടപടികള്‍ പൂര്ത്തിയായസാഹചര്യത്തില് നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."