റോഷന്റെ വിയോഗത്തില്‍ തേങ്ങി കുന്നുംപുറം ഗ്രാമം
പട്ടിക്കാട്: തങ്ങളുടെ പ്രിയപ്പെട്ട റോഷനെ ഇനി കാണാന്‍ കഴിയില്ലെന്ന സത്യം പലര്‍ക്കും ഉള്‍കൊള്ളാന്‍ ആയില്ല. റോഷന്റെ വിയോഗം താങ്ങാനാവാതെ മാനത്തുമംഗലം കുന്നുംപുറം ഗ്രാമം തേങ്ങി. കഴിഞ്ഞദിവസം വെട്ടത്തൂര്‍ കാര്യാവട്ടം മണ്ണാര്‍മല ആലുങ്ങല്‍ ജങ്ഷനു സമീപമുള്ള വളവിലാണ് മാനത്തുമംഗലം വെള്ളാംചോല റഫീഖിന്റെ മകന്‍ റോഷന്‍ ഇബ്‌നുറഹ്മാന്‍ (16) ഓടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡരികിലേക്ക് തെറിച്ചു വീണ റോഷന്‍ തല്‍ക്ഷണം മരണപ്പെട്ടിരുന്നു. ഏവര്‍ക്കും പ്രിയങ്കരനായിരുന്ന റോഷന്റെ ആകസ്മിക വേര്‍പ്പാട് നാടിന്റെയാകെ നൊമ്പരമായി മാറി.പെരിന്തല്‍മണ്ണ ഐ.എസ്.എസ് സ്‌കൂളില്‍ ഇപ്രാവശ്യം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ റോഷന്‍ ഫലം അറിയാന്‍ കാത്തുനില്‍ക്കാതെയാണ് വിടവാങ്ങിയത്.
വെള്ളിയാഴ്ച വൈകീട്ട് 4:30ഓടെ തന്റെ സഹപാഠിയെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അവസാനമായി ഒരു നോക്കു കാണാന്‍ സഹപാഠികള്‍ ഉള്‍പ്പെടെ വന്‍ജനാവലിയാണ് തടിച്ചു കൂടിയത്. പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ടണ്ടപ്പോള്‍ കൂട്ടുകാരില്‍ പലര്‍ക്കും തേങ്ങലടക്കാനായില്ല.
പ്രിയ ശിഷ്യന്റെ ഓര്‍മള്‍ അയവിറക്കി ഗുരുനാഥരും വിതുമ്പി. നാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു റോഷന്‍. ജസീലയാണ് മാതാവ്. അബ്ദുല്‍ റഊഫ്, മുഹമ്മദ് റാനിഷ് എന്നിവര്‍ സഹോദരങ്ങളാണ്.
മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. മയ്യിത്ത് ഉച്ചക്ക് 12.30ന് മാനത്തുമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."