സുരക്ഷാ മാനദണ്ഡം പാലിക്കാതെ ക്വാറികള്‍; നടപടിയെടുക്കാതെ അധികൃതര്‍
അരീക്കോട്: സുരക്ഷാ മാനദണ്ഡം പാലിക്കാതെയുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിനെതിരേ നടപടിയില്ല. ക്വാറിമാപ്പിങ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങളായിട്ടും നടപടിയില്ല. ജില്ലയിലെ മിക്ക ക്വാറികളും പ്രവര്‍ത്തിക്കുന്നത് യാതൊരുവിധ മാനദണ്ഡങ്ങളുമില്ലാതെയാണ്. ജില്ലയില്‍ 2200 ഓളം ക്വാറികളു@െണ്ടന്നാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ കണക്ക്. ഏറനാട്-928, നിലമ്പൂര്‍-79, പെരിന്തല്‍മണ്ണ-497, പൊന്നാനി-22, തിരൂര്‍-232, തിരൂരങ്ങാടി-300 എന്നിങ്ങനെയാണ് ജില്ലയിലെ കരിങ്കല്‍ ക്വാറികളുടേയും ചെങ്കല്‍ ക്വാറികളുടേയും എണ്ണം. ഇതില്‍ പകുതിയും പ്രവര്‍ത്തിക്കുന്നത് ആവശ്യമായ അനുമതിയില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ്.
വില്ലേജ് അടിസ്ഥാനത്തിലാണ് ക്വാറി മാപ്പിങ് നടത്തിയത്. ക്വാറികള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു, പ്രവര്‍ത്തിക്കുന്ന പ്രദേശത്തിന്റെ പൊതുസ്വഭാവം, കാലയളവ്, പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണോ പ്രവര്‍ത്തിക്കുന്നത്, ആവശ്യമായ രേഖകളും അനുമതിയും ലഭ്യമാണോ തുടങ്ങിയ രേഖകളാണ് ക്വറിമാപ്പിങ് മുഖേന ശേഖരിച്ചത്.
ചില വില്ലേജുകളില്‍ റവന്യൂ ഭൂമി കൈയേറി വന്‍തോതില്‍ പാറ പൊട്ടിച്ചു കടത്തുന്നതും മാപ്പിങ്ങില്‍ കണ്ടെണ്ടത്തിയിരുന്നു. അനധികൃത ക്വാറികളെ കുറിച്ചുള്ള വിവരം അധികൃതര്‍ക്ക് സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ലാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെണ്ടന്ന ആക്ഷേപവുമുണ്ടണ്ട്.
അനധികൃത ക്വാറികള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫിസില്‍ രണ്ടണ്ടായിരത്തിലേറെ പരാതികളുണ്ടണ്ട്. കലക്ടര്‍ക്കും റവന്യൂ-പൊലിസ് അധികൃതര്‍ക്കും ലഭിച്ചിട്ടുള്ള പരാതികള്‍ ഇതിന് പുറമെയാണ്. പരാതികളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ വേണ്ടണ്ടത്ര താല്‍പര്യം കാണിക്കുന്നില്ലെന്നും പരാതിയുണ്ടണ്ട്.
തൊഴിലാളികളുടേയും സമീപവാസികളുടേയും സുരക്ഷാ ഉറപ്പാക്കിയേ ക്വാറികള്‍ക്ക് അനുമതി നല്‍കാവൂവെന്നാണ് ചട്ടമെങ്കിലും അത് പാലിക്കുന്നില്ല. ഭൂരിഭാഗം ക്വാറികളിലേയും തൊഴിലാളികള്‍ ഇതരസംസ്ഥാനക്കാരാണ്. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉടമകളും അധികൃതരും തയാറാകുന്നുമില്ല.
വന്‍തോതിലുള്ള ഖനം ജില്ലയിലെ പരമ്പരാഗത കുടിവെള്ള സ്രോതസുകളേയും ഇല്ലാതാക്കിയെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കേണ്ടണ്ട മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗവും പ്രതിസന്ധിയുടെ നടുവിലാണ്. മഞ്ചേരിയിലെ ജില്ലാ ഓഫിസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും വാഹന സൗകര്യം നല്‍കിയും പ്രവര്‍ത്തങ്ങള്‍ സജീവമാക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."