പറമ്പില്‍ ബസാറിലെ കാന്തപുരം സുന്നി അക്രമം: പൊലിസ് നിലപാട് അപലപനീയം-എസ്.വൈ.എസ്
കോഴിക്കോട്: പറമ്പില്‍ ബസാറില്‍ കഴിഞ്ഞ ദിവസം കാന്തപുരം സുന്നി വിഭാഗം നടത്തിയ അക്രമത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ നിരപരാധികളായ സുന്നി പ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസുണ്ടാക്കി പീഡിപ്പിക്കുന്ന പൊലിസ് നടപടിയെ സുന്നി യുവജന സംഘം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശക്തമായി അപലപിച്ചു. പറമ്പില്‍ ബസാറിലെ ഗള്‍ഫ് ബസാര്‍ ഹിദായത്തുല്‍ അത്വ്ഫാല്‍ മദ്‌റസയില്‍ 1962 മുതല്‍ തുടര്‍ന്നുവരുന്ന സമസ്തയുടെ സിലബസ് യാതൊരു കാരണവുമില്ലാതെയും ജനഹിതം പരിശോധിക്കാതെയും ഈ വര്‍ഷം കാന്തപുരം വിഭാഗം ഏകപക്ഷീയമായി മാറ്റുകയായിരുന്നു. സിലബസ് മാറ്റാന്‍ ജനറല്‍ ബോഡി ചേര്‍ന്നു ഭൂരിപക്ഷ അഭിപ്രായം തേടണമെന്ന പല കോടതികളുടെയും ഉത്തരവുകള്‍ പരിഗണിക്കാതെയാണ് ഈ ധിക്കാരസമീപനം. നിഷ്പക്ഷവും നീതിപൂര്‍വവുമായ നിയമനടപടികള്‍ക്ക് പൊലിസ് തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധസമരങ്ങള്‍ നടത്തുമെന്നു യോഗം മുന്നറിയിപ്പു നല്‍കി.
സംഭവത്തില്‍ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ക്കു ജില്ലാ കമ്മറ്റി പരാതി നല്‍കി. സി.എച്ച് യോഗത്തില്‍ മഹ്മൂദ് സഅദി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, കെ.പി കോയ, അബൂബക്കര്‍ ഫൈസി മലയമ്മ, ടി.പി.സി തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ നാക്കാവ്, മജീദ് ദാരിമി ചളിക്കോട്, സയ്യിദ് അലി തങ്ങള്‍ പാലേരി, സലാം ഫൈസി മുക്കം, അഷ്‌റഫ് ബാഖവി ചാലിയം, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, മുഹമ്മദ് പടിഞ്ഞാറത്തറ, അബ്ദുല്ലത്തീഫ് മാസ്റ്റര്‍ കുട്ടമ്പൂര്‍, എ.ടി മുഹമ്മദ് മാസ്റ്റര്‍, അഹമ്മദ് കുട്ടി ഹാജി കിനാലൂര്‍, ജമാല്‍ പോലൂര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."