ശാപമോക്ഷം തേടി കളറോഡ് -കീച്ചേരി റോഡ്
മട്ടന്നൂര്‍: വിമാനത്താവള നഗരമായി ഉയരാന്‍ പോകുന്ന മട്ടന്നൂര്‍ നഗരത്തിലേക്ക് പ്രവേശിക്കാനുള്ള പ്രധാനറോഡുകള്‍ അധികൃതരുടെ അവഗണനയില്‍. കഴിഞ്ഞ പത്തുവര്‍ഷമായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.
മട്ടന്നൂര്‍ നഗരത്തിലെ തിരക്കുപിടിച്ച റോഡിലെത്താതെ തന്നെ മണ്ണൂര്‍-മരുതായിഇരിക്കൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും മറ്റും എളുപ്പത്തില്‍ ഇരിട്ടി റോഡിലേക്ക് എത്താം. നിരവധി തവണ അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും മാസങ്ങള്‍ കഴിയുമ്പോഴെക്കും ഈറോഡ് തകരുന്നത് പതിവാണ്. പൂര്‍ണമായും ടാറിങ് നടത്തിയിട്ട് ഏകദേശം പത്തുവര്‍ഷമായെന്നു പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ റോഡിന് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചെങ്കിലും ഭരണാനുമതിയോ മറ്റ് പ്രാഥമിക പ്രവര്‍ത്തനങ്ങളോ തുടങ്ങിയിട്ടില്ല. എന്നാല്‍ അടുത്ത മാസത്തോടെ പണിയാരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."