വൈദ്യുതി തൂണ് മാറ്റി സ്ഥാപിച്ചു
ആലക്കോട്: തളിപ്പറമ്പ് കൂര്‍ഗ് ബോര്‍ഡര്‍ റോഡില്‍ ഹാജി വളവില്‍ അപകട ഭീഷണിയുയര്‍ത്തി റോഡരികില്‍ നിന്നിരുന്ന വൈദ്യുതി തൂണ് മാറ്റി സ്ഥാപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ചതോടെയാണ് ടവര്‍ തകര്‍ന്നത്.
നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികില്‍ ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലായിരുന്നു തൂണ്. അപകടക്കെണിയൊരുക്കുന്ന ടവര്‍ മാറ്റി സ്ഥാപിക്കാന്‍ ബന്ധപെട്ടവര്‍ തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടവറിന്റെ അപകടാവസ്ഥ ചൂണ്ടി കാണിച്ച്
സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അധികൃതര്‍ കണ്ണു തുറന്നത്. 33 കെ.വി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന തൂണ് മാറ്റി സ്ഥാപിക്കുക എന്നത് ശ്രമകരമായ പ്രവൃത്തിയായിരുന്നു. ആലക്കോട് സെക്ഷന്‍ ഓഫീസിലെ 12 ഓളം ജീവനക്കാരും ഓഫീസര്‍ മാരും 10 മണിക്കൂറിലധികം ജോലി ചെയ്താണ് ടവര്‍ മാറ്റി സ്ഥാപിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."