ഹെല്‍ത്ത് നഴ്‌സ് നിയമനം
കല്‍പ്പറ്റ: പട്ടികവര്‍ഗവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനും കരാറടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18നും 44നുമിടയില്‍ പ്രായമുള്ള യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിമാസം 13,000രൂപ ലഭിക്കും. എസ്.എസ്.എല്‍.സിയും കേരള നഴ്‌സ്‌സ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ നല്‍കിയതോ ഇന്‍ഡ്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനം നല്‍കിയതോ ആയ എ.എന്‍.എം സര്‍ട്ടിഫിക്കറ്റ് യോഗ്യത അല്ലെങ്കില്‍ കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ നല്‍കിയ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രൈനിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസിലെഴുതിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡി കാര്‍ഡ് എന്നിവസഹിതം ഈ മാസം 20ന് 10.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസില്‍ എത്തണം. ഫോണ്‍: 0495-2376364.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."