സഊദിയില്‍ ലൈസന്‍സ് സ്വന്തമാക്കിയത് 70,000 വനിതകള്‍
ജിദ്ദ: സഊദിയില്‍ ഇതുവരെ എഴുപതിനായിരത്തോളം വനിതകള്‍ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്കായി ഉടന്‍ തന്നെ കൂടുതല്‍ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് സഊദിയിലെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാനും വാഹനമോടിക്കാനുമുള്ള അനുമതി ലഭിച്ചത്. വാഹനാപകടങ്ങളും ഗതാഗത തടസ്സങ്ങളും ഉണ്ടാക്കാതെ വാഹനമോടിക്കാന്‍ സാധിക്കുമെന്ന് സഊദിയിലെ വനിതകള്‍ ഇതിനകം തെളിയിച്ചതായി ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ഏഴ് വനിതാ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അല്‍ ഖസീം യൂനിവേഴ്‌സിറ്റിയില്‍ മേഖലയിലെ ആദ്യത്തെ പരിശീലന കേന്ദ്രം അല്‍ ഖസീം അമീര്‍ ഉദ്ഘാടനം ചെയ്തു. നാല്‍പ്പത് പരിശീലകരാണ് ഈ കേന്ദ്രത്തില്‍ മാത്രമുള്ളത്. കേന്ദ്രത്തിലെ ജീവനക്കാര്‍ നൂറ് ശതമാനവും സഊദികളാണ്. തായിഫ്, ദമാം, അല്‍ ജൂഫ്, സഊദിയുടെ വടക്കന്‍ അതിര്‍ത്തിമേഖല എന്നിവിടങ്ങളിലുംഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് അല്‍ ബസ്സാമി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."