HOME
DETAILS
MAL
ഖത്തറില്‍ 2 പേര് കൂടി കൊവിഡ് ബാധിച്ചു മരിച്ചു: 1638 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
backup
May 31 2020 | 11:05 AM
ദോഹ: ഖത്തറില്‍ ഇന്ന് രണ്ടുപേര്‍ക്കു കൂടി കൊവിഡ് ബാധിച്ചുമരിച്ചു. 1638 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4451 പേര്‍ക്ക് രോഗം ഭേദമായി. ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 56,910 ആയി. 26,582 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ആകെ 38 പേര് രോഗം ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടെ 4081 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം 2,22,069 ആയി.
27 പേരെ പുതുതായി ഐസിയുവില്‍ പ്രവേശിപ്പിച്ചു. 232 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്. 53ഉം 77ഉം വയസ്സ് പ്രായമുള്ളവരാണ് ഇന്ന് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."