ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിന് രൂപരേഖയായി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിന് സജി ചെറിയാന് എം.എല്‍.എ യുടെ നിര്‍ദേശ പ്രകാരം ജില്ല പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം തയ്യാറാക്കിയ രൂപരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന് കൈമാറി.
ആശുപത്രിയുടെ പഴയ ബ്ലോക്ക് പൊളിച്ചു നീക്കി പുതിയ ബഹുനില കെട്ടിടം നിര്‍മിക്കുക, നിലവിലെ മോര്‍ച്ചറി കെട്ടിടത്തിന്റെ പോരായ്മകള്‍ മാറ്റി ആധുനിക രീതിയിലുള്ള ഫ്രീസര്‍ സംവിധാനത്തോടെയുള്ള മോര്‍ച്ചറി നിര്‍മിക്കുക, എം.ആര്.ഐ, സി.ടി, ഡയാലിസിസ് തുടങ്ങിയവയുടെ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ പ്രത്യേകം വിഭാഗങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങളടങ്ങുന്നതാണ് രൂപരേഖ.
ആശുപത്രി ഹാളില്‍ നടന്ന യോഗത്തില്‍ സജി ചെറിയാന് എം.എല്‍.എ അധ്യക്ഷനായി. ഡോ. ലിന്റ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.ടി മാത്യു, അംഗങ്ങളായ വി. വേണു, ജെബിന് പി. വര്‍ഗീസ്, ജോജി ചെറിയാന്, ആശുപത്രി സൂപ്രണ്ട് ഗ്രേസി ഇത്താക്ക്, എം.എച്ച് റഷീദ്, കെ.ജി കര്‍ത്ത, പി.ജി മുരുകന്, അനില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."