HOME
DETAILS
MAL
സഊദിയില്‍ ഫാര്‍മസികളിലെ സൗദിവത്കരണം വര്‍ധിപ്പിക്കുന്നു
backup
March 22 2019 | 11:03 AM
ജിദ്ദ: ഫാര്‍മസികളിലെ സഊദിവത്കരണം വര്‍ധിപ്പിക്കുന്നു. ഫാര്‍മസിസ്റ്റുകളില്‍ ഇരുപത് ശതമാനം സ്വദേശികള്‍ ആയിരിക്കണം എന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഫാര്‍മസികളില്‍ സ്വദേശികളായ ഫാര്‍മസിസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഈ തീരുമാനം. വിദേശികളായ അഞ്ചില്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് ഇരുപത് ശതമാനം ഫാര്‍മസിസ്റ്റുകള്‍ സഊദികള്‍ ആയിരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം.
ഈ മേഖലയില്‍ ജോലി ചെയ്യാന്‍ അര്‍ഹരായ സ്വദേശികളുടെ എണ്ണം വര്‍ധിക്കുകയും പലര്‍ക്കും ജോലി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതിനു പുറമേ ഫാര്‍മസികളിലെ മറ്റു തസ്തികകള്‍, മെഡിക്കല്‍ റെപ്രസന്റേറ്റീവ്, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലെയും ഫാക്ടറികളിലെയും ജോലികള്‍ തുടങ്ങിയവയിലും പരമാവധി സഊദികള്‍ക്ക് ജോലി കണ്ടെത്തും. മതിയായ യോഗ്യതയുള്ള സ്വദേശികള്‍ക്ക് ഈ തസ്തികകളില്‍ ജോലി നല്‍കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സഊദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."