HOME
DETAILS
MAL
കൊല്ലത്ത് പത്തുദിവസം പ്രായമായ ആണ്‍കുഞ്ഞിന് കൊവിഡ്
backup
June 01 2020 | 01:06 AM
കൊല്ലം: ജില്ലയില്‍ ഇന്നലെ ആറു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചവരില്‍ പത്തു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞും. മെയ് 23ന് കോവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കല്ലുവാതുക്കല്‍ സ്വദേശിയായ യുവതി അടിയന്തിര ശസ്തക്രിയയിലൂടെ ജന്മം നല്കിയ കുഞ്ഞാണിത്. സാമ്പിള്‍ പരിശോധനയില്‍ കൊവിഡ് പൊസിറ്റീവായി സ്ഥിരീകരിച്ചു. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞയാളാണിത്.
ഇതോടെ നിലവില്‍ 35 പൊസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. നേരത്തെ ചികിത്സ തേടിയവരില്‍ 23 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."