സനില്‍ ഫിലിപ്പിനെ അനുസ്മരിച്ചു
കോട്ടയം: സനില്‍ ഫിലിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കാകെ മാതൃകയായ വ്യക്തിത്വമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പിന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഇന്നലെ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സഹപ്രവര്‍ത്തകന് അപകടമുണ്ടായാല്‍ അദ്ദേഹത്തോടും കുടുംബത്തോടുമൊപ്പം എങ്ങിനെ നിലകൊള്ളണമെന്ന് കോട്ടയത്തെ മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിന് കാട്ടിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. സനിലിന് വാഹനാപകടത്തില്‍ പരുക്കേറ്റത് മുതല്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷവും മാധ്യമപ്രവര്‍ത്തകര്‍ ആ കുടുംബത്തോട് കാട്ടിയ സ്‌നേഹവും പരിഗണനയും മാതൃകാപരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജോണ്‍ മുണ്ടക്കയം സനില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ സ്വന്തമായൊരു ശൈലിക്ക് ഉടമയായിരുന്നു സനില്‍ എന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷനായി. സഹപ്രവര്‍ത്തകര്‍ സനില്‍ ഫിലിപ്പിനെക്കുറിച്ച് തയ്യാറാക്കുന്ന ഡോക്യൂമെന്ററിയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും പൈലറ്റ് വാട്‌സ്ആപ്പ് പതിപ്പിന്റെ പ്രകാശനവും പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജന. സെക്രട്ടറി സി. നാരായണന്‍ നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രാജു മാത്യു, പ്രസ് ക്ലബ് സെക്രട്ടറി എസ്. സനില്‍കുമാര്‍, ടഷറര്‍ റജി ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."