ട്രോളിയില്‍ ട്രെയിനിടിച്ചു; ഒഴിവായത് ദുരന്തം
ശാസ്താംകോട്ട(കൊല്ലം): റയില്‍വേ ട്രാക്കില്‍ പരിശോധന നടത്തുന്നതിനിടയില്‍ ട്രെയിന്‍ ട്രോളിയില്‍ ഇടിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് കാരാളിമുക്ക് ലെവല്‍ക്രോസിനു സമീപമായിരുന്നു അപകടം. റയില്‍വേ ജീവനക്കാരായ കുലശേഖരപുരം കടത്തൂര്‍ സ്വദേശി യൂനുസ്കുട്ടി, മാവേലിക്കര സ്വദേശി സനല്‍കുമാര്‍, ബീഹാര്‍ സ്വദേശി രവീന്ദ്രകുമാര്‍ എന്നിവരായിരുന്നു ട്രോളിയിലുണ്ടായിരുന്നത്. ഈ സമയത്താണ് കൊല്ലം ഭാഗത്തുനിന്നും ന്യൂഡല്‍ഹിയിലേക്കു പോകുകയായിരുന്ന കേരള എക്സ്പ്രസ് എത്തിയത്.
ട്രെയിന്‍ വരുന്നത് കണ്ട് ട്രോളിയില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങിയോടുകയായിരുന്നു. ട്രോളിയില്‍ ഇടിച്ചിട്ടും ട്രയിന്‍ പാളം തെറ്റാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഇതിന് അടുത്തായിരുന്നു മാസങ്ങള്‍ക്കു മുന്‍പ് ഗുഡ്സ് പാളം തെറ്റി മറിഞ്ഞത്. തുടര്‍ന്ന് കൊല്ലത്ത് നിന്നും വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകി.അപകടത്തില്‍ എന്ജിന് കേടുപാട് സംഭവിച്ചതോടെ മറ്റൊരു എന്ജിന് എത്തിച്ചായിരുന്നു ട്രെയിന്‍ വീണ്ടും യാത്ര തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."