പച്ചാട്ടിരി സ്‌കൂളില്‍ ക്ലാസ്മുറികള്‍ ഹൈടെക്കായി; ഇനി പഠനം സാങ്കേതിക മികവില്‍
തിരൂര്‍: പച്ചാട്ടിരി പി.എ.എന്‍.എം.എസ് എ.യു.പി സ്‌കൂളില്‍ പഠനം ഇനി സാങ്കേതിക മികവില്‍. ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സ്‌കൂളിലെ ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കിയതോടെയാണ് പഠനാന്തരീക്ഷം മികവുറ്റതായത്.
ദൃശ്യ, ശ്രവ്യ മാധ്യമങ്ങളായ സ്മാര്‍ട്ട് ടി.വി, റേഡിയോ എന്നിവയിലൂടെയുള്ള പഠനം കുട്ടികള്‍ക്ക് തികച്ചും നവ്യാനുഭവമാകുന്ന അന്തരീക്ഷമാണ് സ്‌കൂളില്‍. ക്ലാസ് മുറികളിലേക്ക് ആവശ്യത്തിന് വായുസഞ്ചാരവും പ്രകാശവും കിട്ടത്തക്ക രീതിയില്‍ മരച്ചട്ടങ്ങള്‍ ഉപയോഗിച്ചാണ് ഏറെയും പ്രവൃത്തികള്‍ നടത്തിയത്. പൂര്‍വ വിദ്യാര്‍ഥികളായ ചിത്രകാരന്‍മാരുടെ കരവിരുതില്‍ ചുമരുകള്‍ പാഠപുസ്തകമാക്കിയത് ഏറെ രസകരമായി. പെയിന്റിങ്, വയറിങ്, വൈറ്റ്‌വാഷ് തുടങ്ങിയ ജോലികള്‍ തികച്ചും സേവനമായാണ് പൂര്‍വ വിദ്യാര്‍ഥികള്‍ നിര്‍വഹിച്ചത്.
സേവനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഓരോ ദിവസവും ഭക്ഷണം സ്വന്തം ചിലവില്‍ വീടുകളില്‍ പാകം ചെയ്ത് എത്തിച്ചത് സ്‌കൂളിലെ അധ്യാപകര്‍ തന്നെയായിരുന്നു. നവീകരിച്ച ക്ലാസ് മുറികള്‍ വെട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി മെഹറുന്നീസയാണ് വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചത്. കര്‍മമേഖലയില്‍ കഴിവ് തെളിയിച്ച റിയാസ് കോട്ടേക്കാട്ടില്‍, പരിയാപുരത്ത് സുരേഷ്, കൃഷ്ണന്‍ പച്ചാട്ടിരി എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.
പഞ്ചായത്തംഗം രജനി പി.പി, എച്ച്.എം രാജേഷ് മാസ്റ്റര്‍, ഒ.എസ്.എ പ്രസിഡന്റ് നവയുഗ് മുരളി, സെക്രട്ടറി രാജീവ് സി.പി, പി.ടി.എ പ്രസിഡന്റ് ആലിക്കുട്ടി, അമ്പാടി ശ്രീനിവാസന്‍, ഷമീമ ടീച്ചര്‍, കരുണാകരന്‍ മാസ്റ്റര്‍, മുഹമ്മദ് കുട്ടി, വറൈറ്റി അര്‍ഫക്ക്, സതീശന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."