യാത്രക്കാര്‍ സൂക്ഷിക്കുക..! റോഡില്‍ അപകടക്കുഴിയുണ്ട്..
മഞ്ചേരി: നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം പതിയിരിക്കുന്നത് വലിയ അപകടസാധ്യതകള്‍. റോഡില്‍ മിക്കയയിടത്തും രൂപാന്തരപ്പെട്ട വെള്ളം കെട്ടിനില്‍ക്കുന്ന വലിയ കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായിരിക്കുന്നു.
സി.എച്ച് ബൈപാസ് റോഡിലെ പെട്രോള്‍ പമ്പിനു സമീപത്താണ് വലിയകുഴികളുള്ളത്. കഴിഞ്ഞ ദിവസം ഇതുവഴി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ഒരു യാത്രികന്‍ കുഴിയില്‍ വീണിരുന്നു. രാത്രിസമയങ്ങളിലാണ് ഏറെയും അപകടസാധ്യതയുള്ളത്. മഴകൂടിയായാല്‍ അപകടം ഉറപ്പാണ്.
പയ്യനാട് റോഡിലും അപകടകുഴികളുണ്ട്. ഈ റോഡ് റബറൈസ് ചെയ്യുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടികള്‍ അനന്തമായി നീളുകയാണ്. പ്രധാനനിരത്തുകളിലെല്ലാം കുഴികള്‍ നിറഞ്ഞതിനാല്‍ ബസുകള്‍ക്ക് സമയക്രമമനുസരിച്ച് സര്‍വിസ് നടത്താനാവുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. കുഴികളില്‍ ചാടി ബസിനു കേടുപാടു സംഭവിച്ചു ഭീമമായ നഷ്ടമാണുണ്ടാകുന്നതെന്നാണ് ബസുടമകള്‍ പറയുന്നത്. മഴക്ക്മുന്‍പ് നടത്തേണ്ടിയിരുന്ന റോഡ് അറ്റകുറ്റപ്രവൃത്തികള്‍ പേരിനുപോലും നടത്താതെപോയതാണ് ഇത്രയുംവലിയ കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ സംഭവിക്കാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."