HOME
DETAILS

പ്രസവാവധി നല്‍കാതെ പീഡനം: ദുരിതത്തിലായ മലയാളി നഴ്സ് കുഞ്ഞുമായി നാട്ടിലേക്ക്

  
backup
March 23 2019 | 00:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%b5%e0%b4%be%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82

റിയാദ്: ആശുപത്രി ജോലിക്കിടെ പ്രസവത്തിനായി നാട്ടില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി, ആശുപത്രി അധികൃതരുടെ ക്രൂരതക്കിരയായ മലയാളി നഴ്‌സ് ഒടുവില്‍ പ്രസവത്തിനു ശേഷം കുഞ്ഞുമായി നാട്ടിലേക്ക്.
ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇവിടെ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ കോട്ടയം ഉഴവൂര്‍ സ്വദേശിനി ടിന്റു സ്റ്റീഫനാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ നിരന്തര ശ്രമത്തിനിടെ നാട്ടിലേക്ക് പോകാനായി ഫൈനല്‍ എക്‌സിറ്റ് ലഭിച്ചത്. പ്രസവത്തിനായി നാട്ടിലേക്ക് പോകാനായി അനുമതി ചോദിച്ചതോടെ, ആശുപത്രി ഉടമ ഇവരെ ഹുറൂബ് (ഒളിച്ചോടിയതായി പരാതി നല്‍കല്‍) ആക്കുകയായിരുന്നു.
സ്‌പോണ്‍സറോടൊപ്പം ബിനാമികളായ മലയാളികളും ഇതിനു പിന്നില്‍ ഉള്ളതായി ആരോപണമുണ്ട്. മൂന്ന് വര്‍ഷത്തെ കരാറില്‍ സഊദിയിലെത്തിയ ടിന്റുവിന് അവകാശപ്പെട്ട വാര്‍ഷിക അവധി ആദ്യ വര്‍ഷത്തില്‍ തന്നെ മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. വിവാഹ ആവശ്യത്തിന് പോലും നാട്ടിലേക്ക് വിടാന്‍ തയാറാവാതിരുന്ന മാനേജ്‌മെന്റിനോട് ആത്മഹത്യാ ഭീഷണി പോലും മുഴക്കിയാണ് അന്ന് നാട്ടിലെത്തിയത്. പ്രസവ അവധി അനുവദിച്ചു തരണമെന്ന് മാസങ്ങള്‍ക്കു മുമ്പ് തന്നെ മാനേജ്‌മെന്റിനോട് ടിന്റു അഭ്യര്‍ഥിച്ചിരുന്നു. പരിഗണിക്കാമെന്ന് ആദ്യ ഘട്ടത്തില്‍ ഉറപ്പു പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് വാക്കു മാറി.
സാമൂഹ്യ പ്രവര്‍ത്തകര്‍ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം മുപ്പതിനായിരം റിയാലിന്റെ ഗാരന്റിയും മറ്റൊരു ക്ലിനിക്കില്‍നിന്ന് നഴ്‌സിനെയും ടിന്റുവിന് പകരമായി തരപ്പെടുത്തിക്കൊടുത്തുവെങ്കിലും അനുകൂല സമീപനം ഇല്ലാതായപ്പോഴാണ് നീതിക്ക് വേണ്ടി ലേബര്‍ ഓഫിസിനെ സമീപിച്ചത്.
ഇതിനിടെ നാട് കടത്തല്‍ കേന്ദ്രം വഴി നാട്ടിലേക്ക് അയക്കാനായി രേഖകള്‍ ശരിയാക്കി വിമാനത്താവളത്തില്‍ എത്തിയത് മനസിലാക്കിയ സ്‌പോണ്‍സര്‍, യുവതി ഒളിച്ചോടിയതായി കാണിച്ച് പരാതിയും നല്‍കി. തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് പൊലിസിനെ ഉപയോഗിച്ച് തിരിച്ചിറക്കി, സഹായത്തിനായി പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് കുറ്റിച്ചൂലിനെതിരേ കേസെടുക്കുകയും ചെയ്തു.
പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസിന്റെ യാഥാര്‍ഥ്യം മനസിലാക്കി പൊലിസ് തന്നെ ഇരുവരെയും വിട്ടയക്കുകയായിരുന്നു. സ്‌പോണ്‍സറുടെ ജാമ്യത്തില്‍ പുറത്തിറങ്ങിയ അഷ്‌റഫ് റീജ്യനല്‍ പൊലിസ് ഡയരക്ടറെ ഫോണില്‍ ബന്ധപ്പെട്ട് ടിന്റുവിന്റെ ആരോഗ്യസ്ഥിതി ധരിപ്പിക്കുകയും തുടര്‍ന്ന് അബഹയിലെ മലയാളി കുടുംബത്തോടൊപ്പം ടിന്റുവിനെ താമസിപ്പിക്കുകയും ചെയ്തു. ജിദ്ദ കോണ്‍സുലേറ്റിന്റെയും അബഹ ഗവര്‍ണറേറ്റിന്റെയും ജവാസാത്ത് ഡയരക്ടറേറ്റിന്റെയും മനുഷ്യാവകാശ കമ്മിഷന്റെയും സഹായത്തോടെയാണ് ഒടുവില്‍ വിജയം കണ്ടത്. സാമൂഹ്യ പ്രവര്‍ത്തകരായ അഷ്‌റഫ് കുറ്റിച്ചൂലിനൊപ്പം ബിജു നായരും രംഗത്തുണ്ടായിരുന്നു.
ടിന്റു ഓടിപ്പോയെന്നു കാണിച്ചു ഹുറൂബാക്കുന്ന സമയം ടിന്റു താമസ സ്ഥലത്തു തന്നെ ഉണ്ടായിരുന്നുവെന്നു കണ്ടെത്തിയ കോടതി മാനേജ്‌മെന്റിന് ഒരു റിയാല്‍ പോലും നഷ്ടപരിഹാരമായി നല്‍കേണ്ടതില്ലെന്ന് വിധിച്ചു കേസ് തള്ളി. ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു യുവതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago