HOME
DETAILS

ആര്‍.എസ്.എസ് ബാന്ധവം: കോടിയേരിയുമായും പിണറായിയുമായും സംവാദത്തിന് തയാറെന്ന് മുല്ലപ്പള്ളി

  
backup
March 23 2019 | 00:03 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%b5%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

കാസര്‍കോട്: ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും ആര്‍ക്കാണ് ബന്ധമുള്ളതെന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും സംവാദത്തിന് ഒരുക്കമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡി.സി.സി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേട്ടുമടുത്ത പ്രസ്താവന നടത്തി വരികയാണ് സി.പി.എം. തോല്‍വിയില്‍ നിന്നുണ്ടായ പരിഭ്രാന്തിയില്‍ നിന്നാണ് ഇതുണ്ടായത്. 1978ല്‍ കൂത്തുപറമ്പിലും ഉദുമയിലും ആര്‍.എസ്.എസിന്റ ജനസംഘവുമായി സഖ്യമുണ്ടാക്കിയവരാണ് ഇത് പറയുന്നത്.
ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ഉദുമയില്‍ മാരാര്‍ക്കുവേണ്ടി പ്രചാരണത്തിനെത്തിയത്. പിണറായിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു പ്രസംഗിക്കാന്‍. പാലക്കാട് എല്‍.കെ അദ്വാനിയോടൊപ്പമായിരുന്നു ശിവദാസമേനോന്‍. ബി.ജെ.പിയിലേക്ക് ആളുകള്‍ പോയത് കോണ്‍ഗ്രസില്‍ നിന്നല്ല. ബംഗാളില്‍ സി.പി.എം ഓഫിസുകളില്‍ താമര കൊടിയാണ് പാറുന്നത്. ത്രിപുരയിലേക്കും ബംഗാളിലേക്കും എന്റെ ചെലവില്‍ കോടിയേരിയെ കൊണ്ടുപോകാം. ആരാണ് ബി.ജെ.പിയിലേക്ക് പോയതെന്ന് കാണാം. കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണത്തില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കൊലപാതകം വ്യക്തിപരമായ കാരണത്താലാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. കേസ് സി.ബി.ഐ തന്നെ അന്വേഷിക്കണം. കാസര്‍കോട് മണ്ഡലത്തില്‍ ഒന്നാമത്തെ തെരഞ്ഞെടുപ്പ് വിഷയം പെരിയ ഇരട്ടക്കൊലയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  7 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  8 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago