ബൗളിങ് മികവില്‍ വീണ്ടും ഡല്‍ഹി
ഡല്‍ഹി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 51 റണ്‍സിന് കീഴടക്കി ഡല്‍ഹി ഡെയര്‍ഡവിള്‍സ് രണ്ടാം വിജയം സ്വന്തമാക്കി. ബൗളര്‍മാരുടെ മികവിലാണ് ഇത്തവണയും ഡല്‍ഹി വിജയം പിടിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് കണ്ടെത്തി.
മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു. പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഡല്‍ഹി ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. വാലറ്റത്ത് അക്‌സര്‍ പട്ടേല്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടില്ല.
29 പന്തില്‍ 44 റണ്‍സെടുത്ത് അക്‌സര്‍ ടോപ് സ്‌കോററായി. ഡേവിഡ് മില്ലര്‍ (24), ഇയാന്‍ മോര്‍ഗന്‍ (22) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്കായി ക്രിസ് മോറിസ് മൂന്നും നദീം, കമ്മിന്‍സ് എന്നിവര്‍ രണ്ടും അമിത് മിശ്ര, കൊറി ആന്‍ഡേഴ്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത ഡല്‍ഹിക്കായി കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 18 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. സഹ ഓപണര്‍ സാം ബില്ലിങ്‌സ് (55) ടോപ് സ്‌കോററായി.
വാലറ്റത്ത് കൊറി ആന്‍ഡേഴ്‌സന്‍ മൂന്നു വീതം സിക്‌സും ഫോറും പറത്തി 22 പന്തില്‍ നേടിയ 39 റണ്‍സ് ഡല്‍ഹി സ്‌കോര്‍ 180 കടത്തുകയായിരുന്നു. ശ്രേയസ് അയര്‍ 22 റണ്‍സെടുത്തു. പഞ്ചാബിനായി വരുണ്‍ ആരോണ്‍ രണ്ടു വിക്കറ്റുകളും സന്ദീപ് ശര്‍മ, മോഹിത് ശര്‍മ, അക്‌സര്‍ പട്ടേല്‍, കെ.സി കരിയപ്പ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."