പകര്‍ച്ചവ്യാധിക്കെതിരേ പടയൊരുക്കം; ഡെങ്കിപ്പനിയെ പിടിച്ചുകെട്ടി കുന്ദമംഗലം
കുന്ദമംഗലം: ഗ്രാമ പഞ്ചായത്തില്‍ പകര്‍ച്ചവ്യാധിക്കെതിരേ നടത്തിയ പടയൊരുക്കം ഡെങ്കിപ്പനിയെ നിയന്ത്രിക്കാനായി. കഴിഞ്ഞതവണ 75 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് ഇത്തവണ ഒന്നിലൊതുങ്ങി.
തൊട്ടടുത്ത ചാത്തമംഗലം പഞ്ചായത്തിലടക്കം നിരവധി കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. പ്ലാസ്റ്റിക്-ഖരമാലിന്യങ്ങള്‍ ശേഖരിച്ച് കയറ്റിഅയക്കുന്നതില്‍ പഞ്ചായത്ത് ഏറെ മുന്നേറി. വീടുളില്‍നിന്നും കടകളില്‍നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കളര്‍ കേരളയുടെ സഹായത്തോടെ മൂന്നു മാസത്തിനിടെ 36 ലോഡ് റീസൈക്ലിങ് യൂനിറ്റിലേക്ക് കയറ്റിഅയച്ചു. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ അങ്ങാടികള്‍ ശുചീകരിച്ച മാലിന്യങ്ങള്‍ ഇന്നലെ കയറ്റി അയച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാര്‍ഡില്‍ വീടുകളില്‍ നിന്ന് ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനു പുറമേ അങ്ങാടികളും വൃത്തിയാക്കി. ഇതേതുടര്‍ന്നാണു പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയാനായതെന്നു ആരോഗ്യ-സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ടി.കെ സൗദ പറഞ്ഞു.
പഞ്ചായത്തില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരണ യൂനിറ്റില്‍ എത്തിക്കുന്നതിനായി മാലിന്യം സൂക്ഷിക്കാന്‍ എം.ആര്‍.എഫ് യൂനിറ്റ് നിര്‍മിക്കാന്‍ പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."