ചില്ലറവ്യാപാര രംഗത്തെ കുത്തകകള്‍; പ്രതിഷേധ ധര്‍ണ ജൂലൈ മൂന്നിന്
പുല്‍പ്പള്ളി: ചില്ലറ വ്യാപാര മേഖലയിലെ നാലുകോടിയില്‍പ്പരം വ്യാപാരികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി കുത്തക ഭീമന്‍ വാള്‍മാര്‍ട്ടിനെ വാഴിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂലൈ മൂന്നിന് കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സേഞ്ചിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലാകേന്ദ്രങ്ങിലും നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് സമരം. യു.പി.എ സര്‍ക്കാര്‍ വിദേശ കുത്തകകള്‍ക്ക് രാജ്യത്തെ ചില്ലറ വ്യാപാര മേഖല തുറന്നുകൊടുക്കുന്നുവെന്നാരോപിച്ച് പാര്‍ലമെന്റ് സ്തംഭിപ്പിച്ച ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ഇതേ നയം പിന്തുടരുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം രാജ്യത്തെ വ്യാപാരമേഖല തകര്‍ന്നിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ വാണിജ്യസ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ 77-ശതമാനം ഓഹരികള്‍ സ്വന്തമാക്കിക്കൊണ്ടാണ് വിദേശ കുത്തക ഭീമന്‍ വാള്‍മാര്‍ട്ട് അതിവിപുലമായ ഇന്ത്യന്‍ ചില്ലറ വില്‍പന മേഖലയിലേക്ക് കടന്നുവരുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട വ്യാപാരി വ്യവസായി ഏകോപനസമിതി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ഓണ്‍ലൈന്‍ ചില്ലറ വ്യാപാര മേഖലയിലെ ഫ്‌ളിപ്കാര്‍ട്ടിനെ വിദേശ വ്യാപാര ഭീമന്‍ വാള്‍മാര്‍ട്ടിന് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, ജി.എസ്.ടി നടപ്പിലാക്കിയതിന്റെ ഭാഗമായി വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, വാടക നിയന്ത്രണ നിയമം അടിയന്തരമായി പാസ്സാക്കുക, വയനാട് ചുരത്തിന് ബദല്‍ റോഡ് നിര്‍മിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ജൂലൈ മൂന്നിന് രാവിലെ 11ന് ധര്‍ണ ജില്ലാ പഞ്ചായത്തംഗം എ.എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ജെ കുര്യന്‍ അധ്യക്ഷനാകും. എ.ജെ കുര്യന്‍, വി.കെ തുളസിദാസ്, പി. പ്രസന്നകുമാര്‍, സി.ജി ജിനേഷ്, പി.ജെ ജോസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."