വില്ലേജ് ഓഫിസുകളുടെ നവീകരണത്തിന് 79 ലക്ഷം രൂപ അനുവദിച്ചു
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫിസുകളുടെ നവീകരണത്തിന് റവന്യൂ വകുപ്പില്‍ നിന്നും 79ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പോത്താനിക്കാട് വില്ലേജ് ഓഫിസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണത്തിന് 44ലക്ഷം രൂപയും പാലക്കുഴ വില്ലേജ് ഓഫിസിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും, കടവൂര്‍ വില്ലേജ് ഓഫീസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും, ചുറ്റുമതില്‍ നിര്‍മിക്കുന്നതിന് 15ലക്ഷം രൂപയും, വാളകം വില്ലജ് ഓഫീസിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 15ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
നിയോജക മണ്ഡലത്തിലെ വില്ലജ് ഒഫീസുകളുടെ ശോചനീയവസ്ഥ ചൂണ്ടികാണിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ റവന്യൂ വകുപ്പ് മന്ത്രിയ്ക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റിയ മുളവൂര്‍, വെള്ളൂര്‍കുന്നം വില്ലേജ് ഓഫിസുകളുടെ നിര്‍മാണം പുരോഗമിക്കുകയാണന്നും എം.എല്‍.എ പറഞ്ഞു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."