1.9 കോടി നഷ്ടപരിഹാരം നല്‍കാനാകാതെ മലയാളി ജയിലില്‍
റിയാദ്: വാഹനാപകടത്തെ തുടര്‍ന്ന് ജയിലിലായ മലയാളി ഭീമമായ സംഖ്യ നല്‍കാനാവാതെ പ്രതിസന്ധിയില്‍. ഇതേതുടര്‍ന്ന് ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് മുക്കം കാരമൂല സ്വദേശി അലവിക്കുട്ടിയുടെ മകന്‍ മുജീബ് റഹ്മാന്‍. ഏതാണ്ടണ്ട് 1.9 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കാനുള്ളത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാധാരമായ അപകടം. ജിദ്ദയിലെ ഖാലിദിബിനു വലീദ് സ്ട്രീറ്റില്‍ അല്‍ബെയ്കിനു സമീപം മുജീബ് ഓടിച്ചിരുന്ന കൊറോള കാര്‍ സഊദി രാജകുടുംബാംഗത്തിന്റെ ആഡംബര കാറായ ആസ്റ്റണ്‍ മാര്‍ട്ടിനില്‍ ഇടിച്ചതാണ് സ്വപ്നങ്ങളെ തകര്‍ത്തത്. സ്‌പോണ്‍സറുടെ കീഴില്‍ സ്വന്തമായി ചെറിയ ബിസിനസ് കണ്ടെണ്ടത്തി ഉപജീവനം നടത്തി വരികയായിരുന്നു ഇദ്ദേഹം.
പൊലിസ് റിപ്പോര്‍ട്ട് പൂര്‍ണമായും മുജീബിന് പ്രതികൂലമായി വന്നതോടെ രാജകുമാരന്റെ കാറിനുണ്ടണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരമായി 10,85,000 റിയാല്‍ (1.9 കോടി രൂപ) നല്‍കണമെന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ നിര്‍ദേശം.
മുജീബിന്റെ വാഹനത്തിന് ഇന്‍ഷുറന്‍സ് കാലാവധി തീര്‍ന്നതിനാല്‍ കമ്പനി കൈയൊഴിഞ്ഞു.
ജിദ്ദയിലെ സഹോദരന്‍ മുഹ്‌സിന്‍ കോടതിയില്‍ നിന്ന് കനിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. ഇന്‍ഷുറന്‍സ് കമ്പനിയുമായോ, കാറിന്റെ ഉടമയായ രാജകുമാരനുമായോ സംസാരിച്ചാല്‍ ഒരു പക്ഷേ തുകയില്‍ ഇളവു ലഭിച്ചേക്കാം. എന്നാല്‍, അതിനായി കെല്‍പ്പുള്ളവര്‍ സഹായിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബം.
ഇവരുടെ മോചനത്തിനായി എം.പി, എം.എല്‍.എ എന്നിവരുടേയും നാട്ടിലെ മറ്റു പ്രമുഖരുടെയും സഹായത്തോടെ ആക്്ഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. പ്രവാസി സംഘടനകളും സുഹൃത്തുക്കളും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."