ആശുപത്രികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും
തിരുവനന്തപുരം: മഴക്കാലം തുടങ്ങുന്നതിനാല്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കാനുള്ള സമഗ്രമായ പദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
സ്വകാര്യ ആശുപത്രകളില്‍ കൊവിഡ് ഇതര രോഗങ്ങളുടെ ചികിത്സ ഉറപ്പാക്കും. മെഡിക്കല്‍ കോളജുകളിലും ഹെല്‍ത്ത് സര്‍വിസസിന്റെ കീഴിലുള്ള ആശുപത്രികളിലും ചികിത്സ പഴയ തരത്തില്‍ പുനഃസ്ഥാപിക്കും. പുതുതായി രോഗവുമായി എത്തുന്നവര്‍, നേരത്തെയുള്ള രോഗങ്ങള്‍ക്ക് പുനഃപരിശോധനയും അടിയന്തര ചികിത്സയും ആവശ്യമുള്ളവര്‍ എന്നിവര്‍ക്കും ഡയാലിസ്, ആഞ്ചിയോപ്ലാസ്റ്റി തുടങ്ങിയ മാറ്റിവച്ച ചികിത്സകള്‍ ആവശ്യമുള്ളവര്‍ക്കും പരിചരണം ആവശ്യമുള്ള പല വിഭാഗത്തില്‍ പെട്ടവര്‍ക്കും ഉടന്‍ തുടര്‍ചികിത്സ ഉറപ്പാക്കും.
ടെലിമെഡിസിന്‍ പദ്ധതി കുറവുകള്‍ പരിഹരിച്ച് കൂടുതല്‍ വ്യാപിപ്പിക്കും. ഫോണ്‍, നെറ്റ് കണ്‍സള്‍ട്ടേഷന്‍, റിസര്‍വേഷന്‍ എന്നിവ കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ആരംഭിക്കും. സ്വകാര്യ മേഖലയുമായി ചേര്‍ന്ന് താഴെത്തട്ടില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ചികിത്സ കൂടുതലായി ലഭ്യമാക്കാനുള്ള വിശദമായ കര്‍മപരിപാടി സര്‍ക്കാര്‍ തയാറാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."