HOME
DETAILS

സി.ബി.എസ്.ഇയില്‍ കണക്കിനെ പേടിക്കേണ്ട; ഇനി കഠിന കണക്കും എളുപ്പമുള്ള കണക്കും

  
backup
June 30 2018 | 13:06 PM

two-exams-in-maths-for-cbse-students

ന്യൂഡല്‍ഹി: കണക്കിനു മുന്നില്‍ കീഴടങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി സി.ബി.എസ്.ഇ രണ്ടുതരം കണക്കുപരീക്ഷ നടത്തുന്നു. 11, 12 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടാനുസരണം തെരെഞ്ഞെടുക്കാവുന്ന വിധത്തില്‍ എളുപ്പമുള്ളതും ഇപ്പോഴത്തെ പോലെ അല്‍പ്പം കഠിനമേറിയതുമായ രണ്ടു തരം കണക്കു പരീക്ഷകളാവും നടത്തുക. കണക്കിലോ അനുബന്ധ വിഷയങ്ങളിലോ തുടര്‍പഠനം ആലോചിക്കാതെ മെഡിസിന്‍, ഹ്യുമാനിറ്റീസ്, ഭാഷാ വിഷയങ്ങള്‍ തുടര്‍ന്നുപഠിക്കുന്നവര്‍ക്ക് എളുപ്പമുള്ള കണക്ക് തെരഞ്ഞെടുത്ത് കണക്കില്‍ പരാജയപ്പെടുന്ന രീതി ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ പരിഷ്‌കരണം.

ഇതുസംബന്ധിച്ച ശുപാര്‍ശക്ക് സി.ബി.എസ്.ഇ അംഗീകാരം നല്‍കി. എന്‍.സി.ഇ.ആര്‍.ടി കൂടി അംഗീകാരിക്കുന്നതോടെ അടുത്ത അധ്യയനവര്‍ഷം മുതല്‍ രണ്ടുതരത്തിലുള്ള കണക്ക് ആവും 11, 12 ക്ലാസ്സുകളില്‍ ഉണ്ടാവുക. ഈ വര്‍ഷം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്ന് സി.ബി.എസ്.ഇ ഭരണസമിതിയംഗം പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ടുവിധത്തിലുള്ള കണക്കു പേപ്പറുകളാവും സി.ബി.എസ്.ഇ അവതരിപ്പിക്കുക. ഇതില്‍ സ്റ്റാന്‍ഡേര്‍ഡ് കണക്ക് എളുപ്പമുള്ളതും അഡ്വാന്‍സ്ഡ് കണക്ക് കഠിനവുമായിരിക്കും. ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, ഭാഷ, മെഡിക്കല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് സ്റ്റാര്‍ഡേര്‍ഡ് കണക്ക് പേപ്പര്‍. സയന്‍സ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ളതാണ് അഡ്വാന്‍സ്ഡ് കണക്ക് പേപ്പര്‍.

കഴിഞ്ഞ വര്‍ഷം 3, 5, 8 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എന്‍.സി.ഇ.ആര്‍.ടി നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും കണക്കിനെ ഭയക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടിയുടെ കീഴിലുള്ള 15 ബോര്‍ഡുകളിലെയും സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങുകയുണ്ടായി.

രണ്ടുതരം പാഠ്യപദ്ധതികള്‍ നിലവിലുള്ള വിദേശ വിദ്യാഭ്യാസ ബോര്‍ഡുകളായ കേംബ്രിഡ്ജ് ഇന്റര്‍നാഷനല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ഐ.ജി.സി.എസ്.ഇ), ഇന്റര്‍നാഷനല്‍ ബാക്കലോറിയറ്റ് (ഐ.ബി) എന്നിവയുടെ മാതൃക പിന്തുടരുകയാണ് സി.ബി.എസ്.ഇ ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ അഭിരുചി മനസ്സിലാക്കി പൊതുവായ പാഠ്യസമ്പ്രദായവും കൂടുതല്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഓരോ വിഷയത്തിലും ആഴത്തിലുള്ള പഠനവുമെന്നതാണ് ഐ.ജി.സി.എസ്.ഇയുടെ പാഠ്യരീതി. പന്ത്രണ്ടാം ക്ലാസ് കണക്കുപരീക്ഷ അതികഠിനമായെന്ന പരാതി ഇതിനകം വിവിധ കോടതികളില്‍ എത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഒരു കേസില്‍ 'കഠിനമായ കണക്ക്' എളുപ്പമാക്കാനുള്ള പരിഹാര നടപടികളെക്കുറിച്ചു കേരള ഹൈക്കോടതി സി.ബി.എസ്.ഇയോട് ആരാഞ്ഞിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago
No Image

ഗസ്സയില്‍ കൊന്നൊടുക്കിയത് നൂറിലേറെ മനുഷ്യരെ, ലബനാനില്‍ 50ഓളം; ഇസ്‌റാഈലിന്റെ നരവേട്ടക്ക് അറുതിയില്ല

International
  •  a month ago
No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago