ഗെയില്‍ പൈപ്പ്ലൈനില്‍ ഉമ്മന്‍ ചാണ്ടിക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഗെയ്ല് പൈപ്പ്ലൈന് പദ്ധതിയെ പറ്റിയുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഗെയ്ല് പൈപ്പ്ലൈന് പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് പദ്ധതി തടസപ്പെടുത്താന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഉമ്മന്‍ ചാണ്ടി പരാമര്‍ശിച്ചുവെന്നും അങ്ങനെയൊരു നിലപാട് സി.പി.എം സ്വീകരിച്ചിരുന്നോ എന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗെയ്ല് പദ്ധതി നടപ്പാക്കാന്‍ അവസരം ഉണ്ടായിരുന്നുവല്ലോ എന്നും എന്തുകൊണ്ട് അത് മുന്‍പത്തെ സര്‍ക്കാര്‍ ചെയ്തില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അതെല്ലാം മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുന്നതല്ലേ അദ്ദേഹത്തിന് നല്ലത്? അദ്ദേഹവും കൂടി ആ പട്ടികയിലേക്ക് പെട്ടുവരികയാണോ?. ഇതെല്ലാം നാടിനറിയാവുന്ന കാര്യമല്ലേ? ഗെയ്ല് പൈപ്പ്ലൈനിന്റെ കാര്യത്തില്‍ എവിടെയായിരുന്നു തടസം. എന്തായിരുന്നു, ആരാണ് എതിര്‍ത്തത് എന്നെല്ലാമുള്ള കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ? എന്തുകൊണ്ട് നടപ്പാക്കാന്‍ ശ്രമിച്ചില്ല. ഞാന്‍ കൂടുതല്‍ പറയണോ അതിലേക്ക്?' ഇതായിരുന്നു മുഖ്യമന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."