HOME
DETAILS
MAL
കാറോമത്സര പ്രേമികള്‍ക്ക് ആവേശമായി ബഹ്റൈനില്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീ
backup
April 16 2017 | 15:04 PM
മനാമ: ലോകമെങ്ങുമുള്ള കാറോട്ട മത്സര പ്രേമികള്‍ക്ക് ആവേശമായി ബഹ്റൈനില്‍ ഫോര്‍മുല വണ്‍ ഗ്രാന്‍ പ്രീ മത്സരം ശ്രദ്ധേയമായി.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്ക്യൂട്ടില്‍ ആരംഭിച്ച ത്രിദിന മത്സരങ്ങളുടെ പ്രധാന റൈയ്സിംഗ് ഞായറാഴ്ചയായിരുന്നു.
കാണുക, അനുഭവിക്കുക, സജീവമാക്കുക എന്ന പ്രമേയത്തില്‍ ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ തേര്‍ഡ് റൗണ്ടാണ് ഇത്തവണ ബഹ്റൈനില്‍ നടന്നത്.
മറ്റു ദിവസങ്ങളിലെല്ലാം ക്വാളിഫയിങ് റൗണ്ട്, പരീശീലന സെഷനുകള്‍ എന്നിവയും നടന്നു.
ഫോര്‍മുല വണ്‍ ടിക്കറ്റുമായി ബഹ്‌റൈന്‍ വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഉടനടി സന്ദര്‍ശകവിസ നല്‍കുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങുകള്‍ മുതല്‍ ഗ്രാന്‍ പ്രീ അനുബന്ധ പരിപാടികള്‍ സംഗീത താള വിസ്മയങ്ങളാല്‍ മുഖരിതമായിരുന്നു. ലോക പ്രശസ്ത ബാന്റുകളുടെ സംഗീത പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായുള്ള വിനോദപരിപാടികളും മത്സരവേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. അന്താരാഷ്ട്ര പ്രശസ്തനായ പോപ് ഗായകന്‍ എന്‍ റികോ ഇഗ്ലേഷ്യസ്, കനേഡിയന്‍ ഗായകന്‍ ബ്രയന്‍ ആഡംസ് എന്നിവരുടെ സംഗീത പരിപാടിയും ഇത്തവണത്തെ പ്രധാന ആകര്‍ഷണമായിരുന്നു.
മത്സരത്തിന്‍റെ വിശദാംശങ്ങളും പോയന്‍റു നിലകളും www.formula1.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."